പാമ്പിനെ കണ്ടാൽ വടിയെടുക്കേണ്ട, ആപ് തുറക്കൂ
text_fieldsകൊച്ചി: വഴിയിലൊരു പാമ്പിനെ കണ്ടാൽ ആദ്യംതന്നെ വടിയെടുക്കാൻ വരട്ടെ. സ്മാർട്ട് ഫോണിലെ ആൻഡ്രോയ്ഡ് ആപ് സ്നേക്പീഡിയ (Snakepedia) തുറന്നാൽ അതേത് പാെമ്പന്ന് തിരിച്ചറിയാം. വിഷമുണ്ടോ, കടിയേറ്റാൽ പ്രഥമ ശുശ്രൂഷ എന്ത്, ഏത് ആശുപത്രിയിൽ പോകണം, അവിടേക്ക് വഴിയെങ്ങനെ തുടങ്ങി പാമ്പിെന പിടിക്കുന്നവരുടെ വിവരങ്ങൾ വരെയുണ്ട് സ്നേക് പീഡിയയിൽ. പാമ്പിനെ തിരിച്ചറിയാനുള്ള വഴിയാണ് ആപ്.
ശാസ്ത്രകുതുകികളും പ്രകൃതിസ്നേഹികളും ഡോക്ടർമാരും ചേർന്ന കൂട്ടായ്മയാണ് ഇതിനു പിന്നിൽ. നവീൻലാൽ പയ്യേരി, സന്ദീപ് ദാസ്, ഉമേഷ് പാവുകണ്ടി, ഡോ. പി.എസ്. ജിനേഷ്, ഡോ. കെ.കെ. പുരുഷോത്തമൻ, ഡോ. നേഥ ഹുസൈൻ തുടങ്ങിയവർ നേതൃത്വം നൽകി.
കേരളത്തിൽ 12 കുടുംബങ്ങളിലായി നൂറിലധികം ഇനം പാമ്പുകളാണുള്ളത്. ഇവയുടെ എഴുനൂറിലധികം ചിത്രങ്ങൾ ആപ്പിൽ കാണാം. 72 സ്പീഷീസുകളിലെ വലിയ പാമ്പുകളുടെ 675ലധികം ചിത്രങ്ങളുണ്ട്. ചില പാമ്പുകളുടെ 20 നിറഭേദങ്ങൾവരെ ഉൾപ്പെടുത്തി. കേരളത്തിന് അകത്തും പുറത്തുമുള്ള 130ലേറെ പേർ പകർത്തിയതാണ് ചിത്രങ്ങൾ. പാമ്പുകളെ അവയുടെ ഇംഗ്ലീഷ്, മലയാളം പേരുകൾ കൊണ്ടോ ശാസ്ത്രനാമം കൊണ്ടോ തിരഞ്ഞ് ആപ്പിൽനിന്ന് കണ്ടുപിടിക്കാം. പ്രതിവിഷം അടക്കം ആധുനിക ചികിത്സാ സൗകര്യമുള്ള 158 ആശുപത്രികളുടെ ലിസ്റ്റും നൽകിയിട്ടുണ്ട്.
അവയിലേക്ക് ഗൂഗിൾ മാപ്പ് റൂട്ടും ലഭ്യമാണ്. പാമ്പുകളെ രക്ഷപ്പെടുത്താൻ വനം വന്യജീവി വകുപ്പിെൻറ ലൈസൻസ് ലഭിച്ച 800ലധികം പേരുടെ ജില്ല തിരിച്ചുള്ള, ഫോൺ നമ്പറും കാണാം.
പാമ്പിനെ തിരിച്ചറിയാൻ സാധിച്ചില്ലെങ്കിൽ വിദഗ്ധരോട് നേരിട്ട് ചോദിക്കാനും മൂന്ന് ഫോട്ടോകൾവരെ അയക്കാനും ആപ്പിൽ കഴിയും. അതേസമയം, പാമ്പുകടിയേറ്റാൽ മറുപടിക്ക് കാത്ത് നിൽക്കാതെ, എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തണമെന്ന മുന്നറിയിപ്പും നൽകുന്നുണ്ട് ആപ്പിെൻറ അണിയറക്കാർ.
ആപ് ഡൗൺലോഡ് ചെയ്യാൻ ക്ലിക്ക് ചെയ്യുക

