ഹാർബർ സംരക്ഷണം ആവശ്യപ്പെട്ട് മനുഷ്യച്ചങ്ങല
text_fieldsഹാർബർ സംരക്ഷണം ആവശ്യപ്പെട്ട് നടത്തിയ മനുഷ്യച്ചങ്ങല
തോപ്പുംപടി: കൊച്ചി ഫിഷറീസ് ഹാർബർ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സി.പി.എൽ.യു-സി.ഐ.ടി.യു യൂണിയനുകളുടെ ആഭിമുഖ്യത്തിൽ ഹാർബർ ഗേറ്റ് മുതൽ ഹാർബർ പാലം വരെ മനുഷ്യച്ചങ്ങല തീർത്ത് പ്രതിഷേധിച്ചു.140 കോടിയുടെ ഹാർബർ നവീകരണ ജോലികൾ ഇഴഞ്ഞ് നീങ്ങുന്ന പശ്ചാത്തലത്തിലാണ് പ്രതിഷേധം. ചങ്ങലയിൽ ഹാർബർ വ്യവസായ സംരക്ഷണ സമിതിയും അണി ചേർന്നു. തോപ്പുംപടിയിൽ സംഘടിപ്പിച്ച യോഗം സി.പി.എം ജില്ല സെക്രട്ടറി സി.എൻ മോഹനൻ ഉദ്ഘാടനം ചെയ്തു. കെ.എം റിയാദ് അധ്യക്ഷത വഹിച്ചു. കെ.ജെ. മാക്സി എം.എൽ.എ, കൗൺസിലർ ബെന്നി ഫെർണാണ്ടസ്, ജോൺ ഫെർണാണ്ടസ്, ഹാർബർ സംരക്ഷണ സമിതി ചെയർമാൻ എ.എം നൗഷാദ്, വി.എം യൂസഫ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

