ബ്രഹ്മപുരം കൂളിയാട്ട് പാടത്ത് വൻതീപിടിത്തം
text_fieldsകരിമുകൾ: ബ്രഹ്മപുരം കൂളിയാട്ട് പാടത്ത് വൻ തീപിടിത്തം. ചൊവ്വാഴ്ച വൈകീട്ട് മൂന്നോടെയാണ് തീപിടിത്തം ഉണ്ടായത്.
പാടത്ത് കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് മാലിന്യത്തിനാണ് ആദ്യം തീ പിടിച്ചത്. പിന്നീട് വൈകുന്നേരത്തോടെ പാടശേഖരത്തിലെ പുല്ലിലേക്കും പിടിച്ചതോടെ വിവിധ സ്ഥലങ്ങളിൽനിന്ന് എത്തിയ ആറോളം ഫയർ യൂനിറ്റുകൾ സ്ഥലത്തെത്തിയെങ്കിലും രാത്രി വൈകിയും തീ അണക്കാനായിട്ടില്ല.
ഫയർ യൂനിറ്റുകൾക്ക് പാടശേഖരത്തിലേക്ക് ഇറങ്ങാൻ കഴിയാത്തത് തീ അണക്കാൻ വൈകാൻ കാരണമായി. വർഷങ്ങളായി തരിശുകിടക്കുന്ന പാടശേഖരമായതിനാൽ വലിയ താഴ്ചയാണ്. ഇതിനകം 50 ഏക്കറിലധികം സ്ഥലത്തെ പുല്ലുകൾ കത്തിനശിച്ചിട്ടുണ്ട്. തീ കരയിലേക്ക് പ്രവേശിക്കാതിരിക്കാനാണ് അഗ്നിരക്ഷാസേനയും ശ്രമിക്കുന്നത്. പാടത്തിന് ഒരു വശത്ത് ബ്രഹ്മപുരം മാലിന്യ പ്ലാൻറും മറുവശത്ത് എഫ്.എ.സി.ടിയും അമ്പലമേട് കൊച്ചിൻ റിഫൈനറിയുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

