Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകളമശ്ശേരിയിൽ വീടുകയറി...

കളമശ്ശേരിയിൽ വീടുകയറി ആക്രമണം; മൂന്നുപേർക്ക് പരിക്ക്

text_fields
bookmark_border
കളമശ്ശേരിയിൽ വീടുകയറി ആക്രമണം; മൂന്നുപേർക്ക് പരിക്ക്
cancel
camera_alt

ആ​ക്ര​മി​ക്ക​പ്പെ​ട്ട സു​രേ​ഷി​ന്‍റെ വീ​ടി​ന​കം ത​ക​ർ​ത്ത നി​ല​യി​ൽ

ക​ള​മ​ശ്ശേ​രി: വ്യ​ക്തി വൈ​രാ​ഗ്യ​ത്തി​ന്‍റ പേ​രി​ൽ വീ​ടു​ക​യ​റി ആ​ക്ര​മ​ണ​ത്തി​ൽ കി​ട​പ്പ് രോ​ഗി​യ​ട​ക്കം മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്. അ​ക്ര​മി സം​ഘ​ത്തെ പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടു​ന്ന​തി​നി​ടെ സി.​ഐ ഉ​ൾ​െ​പ്പ​ടെ മൂ​ന്ന്​ പൊ​ലീ​സു​കാ​ർ​ക്കും പ​രി​ക്ക്.ക​ള​മ​ശ്ശേ​രി പ​ള്ളി​ലാം​ക​ര പ്ലാ​ത്താ​ഴ​ത്ത് പി.​പി. സു​രേ​ഷി​ന്‍റെ വീ​ടു​ക​യ​റി​യാ​ണ് അ​ഞ്ചം​ഗ ഗു​ണ്ടാ​സം​ഘം ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. കി​ട​പ്പ് രോ​ഗി​യാ​യ സു​രേ​ഷി​നും ര​ണ്ട് മ​ക്ക​ൾ​ക്കും പ​രി​ക്കേ​റ്റു.

ഇ​വ​രെ ക​ള​മ​ശ്ശേ​രി ഗ​വ: മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. വൈ​കീ​ട്ട് 4.30 ഓ​ടെ​യാ​ണ് സം​ഭ​വം. സു​രേ​ഷി​ന്‍റെ മ​ക്ക​ളു​മാ​യു​ള്ള മു​ൻ വൈ​രാ​ഗ്യ​ത്തി​ന്‍റെ പേ​രി​ലാ​യി​രു​ന്നു ആ​ക്ര​മ​ണ​മെ​ന്നാ​ണ് പൊ​ലീ​സ് പ​റ​ഞ്ഞ​ത്. അ​ക്ര​മി സം​ഘം വാ​ഹ​ന​ത്തി​ൽ ര​ക്ഷ​പ്പെ​ടു​ന്ന​തി​നി​ടെ പി​ന്തു​ട​ർ​ന്ന പൊ​ലീ​സ് തേ​വ​യ്ക്ക​ൽ മു​ക്കോ​ട്ടി​ൽ ഭാ​ഗ​ത്ത് ഇ​വ​ർ സ​ഞ്ച​രി​ച്ച വാ​ഹ​നം ത​ട​ഞ്ഞ്​ മ​ൽ​പി​ടി​ത്ത​ത്തി​ലൂ​ടെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഇ​തി​നി​ടെ​യാ​ണ്​ ക​ള​മ​ശ്ശേ​രി സി.​ഐ വി​പി​ൻ​ദാ​സ്, പൊ​ലീ​സു​കാ​രാ​യ ഷ​മീ​ർ, ന​ജീ​ബ് എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റ​ത്. ഇ​വ​രും മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ തേ​ടി. സു​രേ​ഷി​ന്‍റെ വീ​ടി​ന​ക​വും ഉ​പ​ക​ര​ണ​ങ്ങ​ളും അ​ക്ര​മി​ക​ൾ ന​ശി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KalamasseryErnakulam NewsHouse breaking attack
News Summary - House breaking attack in Kalamassery; Three people were injured
Next Story