മാലിന്യം തള്ളിയ സംഭവം;കുറ്റക്കാരിൽനിന്ന് 25,000 രൂപ പിഴ ഈടാക്കി നഗരസഭ
text_fieldsഹോമിയോ കടവിൽ മാലിന്യം തള്ളിയവരെ കൊണ്ട് നീക്കം ചെയ്യിക്കുന്നു
മൂവാറ്റുപുഴ: നഗര മധ്യത്തിലെ ഹോമിയോ കടവിൽ ആശുപത്രി മാലിന്യം തള്ളിയ സംഭവത്തിൽ കുറ്റക്കാരെ കണ്ടെത്തി 25000 രൂപ നഗരസഭ പിഴ ഈടാക്കി. ഞായറാഴ്ച രാത്രിയാണ് ഹോരിയൊ കടവിൽ മാലിന്യം തള്ളിയത്. ഇതു സംബന്ധിച്ച് ചൊവ്വാഴ്ച മാധ്യമം വാർത്ത നൽകിയിരുന്നു. വാർത്ത ശ്രദ്ധയിൽ പെട്ടതോടെ നഗരസഭ നടത്തിയ സമഗ്ര അന്വേഷണത്തിനൊടുവിലാണ് കുറ്റക്കാരെ കണ്ടെത്തിയത്. തുടർന്ന് മാലിന്യം തള്ളിയവരെ കൊണ്ട് തന്നെ നീക്കുകയും ചെയ്തു.
നഗരസഭ മാർക്കറ്റ് ഭാഗത്തെ സൂര്യ കോംപ്ലക്സിൽ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് മാലിന്യം തള്ളിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. മാലിന്യക്കൂമ്പാരത്തിൽ നിന്ന് ലഭിച്ച ആശുപത്രി രേഖയിലെ ഫോൺ നമ്പർ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. തുടർന്ന് ബന്ധപ്പെട്ടവരിൽ നിന്ന് 25,000 രൂപ പിഴ ഈടാക്കി. ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള തരംതിരിക്കാത്തതും പുഴുവരിച്ച നിലയിലുള്ളതുമായ മാലിന്യങ്ങളാണ് ചാക്കിലുണ്ടായിരുന്നത്.
കെട്ടിടത്തിൽ മാലിന്യസംസ്കരണത്തിനാവശ്യമായ സംവിധാനം ഒരുക്കാതിരുന്നതിനെ തുടർന്ന് കെട്ടിട ഉടമയ്ക്കെതിരെയും നിയമനടപടികൾ സ്വീകരിക്കും. മാലിന്യം തള്ളിയ സംഭവവുമായി ബന്ധപ്പെട്ട വാർത്തകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നഗരസഭ അന്വേഷണം നടത്തി നടപടി സ്വീകരിച്ചതെന്ന് നഗരസഭാ ചെയർപേഴ്സൺ ജോയ്‌സ് മേരി ആന്റണി പറഞ്ഞു.അതിനാൽ ഇത്തരം വിഷയങ്ങളിൽ നഗരസഭ ക്രിയാത്മകമായി ഇടപെട്ട് ആവശ്യമായ തിരുത്തൽ നടപടികൾ സ്വീകരിക്കുമെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

