Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവീ​ട്ടി​ൽ...

വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി കി​ണ​റ്റി​ൽ ചാ​ടി; പൊ​ലീ​സി​നെ​യും അ​ഗ്നി​ര​ക്ഷാ സേ​ന​യെ​യും വ​ട്ടം​ചു​റ്റി​ച്ച് യു​വാ​വ്

text_fields
bookmark_border
വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി കി​ണ​റ്റി​ൽ ചാ​ടി; പൊ​ലീ​സി​നെ​യും അ​ഗ്നി​ര​ക്ഷാ സേ​ന​യെ​യും വ​ട്ടം​ചു​റ്റി​ച്ച് യു​വാ​വ്
cancel
camera_alt

പ​ട്ടി​മ​റ്റം ചെ​ങ്ങ​ര​യി​ൽ വീ​ട്ടു​വ​ള​പ്പി​ലെ കാ​ണ​റി​ൽ ചാ​ടി​യ യു​വാ​വ്

പ​ട്ടി​മ​റ്റം: വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി കി​ണ​റ്റി​ൽ ചാ​ടി​യ യു​വാ​വ് മ​ണി​ക്കൂ​റു​ക​ളോ​ളം പൊ​ലീ​സി​നെ​യും അ​ഗ്നി​ര​ക്ഷാ സേ​ന​യെ​യും വ​ട്ടം​ചു​റ്റി​ച്ചു. ഒ​ടു​വി​ൽ മു​ള​ക് സ്പ്രേ​യും ഫ​യ​ർ എ​ഞ്ചി​ൻ വെ​ള്ളം ശ​ക്ത​മാ​യി പ​മ്പ് ചെ​യ്താ​ണ് ക​ര​ക്കെ​ത്തി​ച്ച​ത്. ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടോ​ടെ പ​ട്ടി​മ​റ്റം ചെ​ങ്ങ​ര നീ​റ്റു​കാ​ട്ടി​ൽ ഓ​മ​ന​യു​ടെ വീ​ട്ടി​ലെ കി​ണ​റി​ലാ​ണ് കോ​ട്ട​യം അ​തി​ര​മ്പു​ഴ പു​തു​ശേ​രി വീ​ട്ടി​ൽ സു​ബി​ൻ (42) അ​ഭ്യാ​സം ന​ട​ത്തി​യ​ത്. ഇ​യാ​ളു​ടെ മേ​ൽ​വി​ലാ​സം സം​ബ​ന്ധി​ച്ച് സം​ശ​യ​മു​ണ്ടെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

ല​ഹ​രി​ക്ക് അ​ടി​മ​യാ​യ​തി​നാ​ൽ ഇ​യാ​ളി​ൽ​നി​ന്ന് കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ ല​ഭി​ക്കു​ന്നി​ല്ല. ല​ഭ്യ​മാ​യ വി​ലാ​സം പ​രി​ശോ​ധി​ച്ച​തി​ൽ ഇ​യാ​ൾ​ക്ക് ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​മു​ണ്ടെ​ന്നാ​ണ് വി​വ​രം. ചെ​ങ്ങ​ര മേ​ഖ​ല​യി​ൽ ഇ​യാ​ൾ ഉ​ച്ച​മു​ത​ൽ ക​റ​ങ്ങി ന​ട​ക്കു​ന്നു​ണ്ടാ​യി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. വീ​ട്ടി​ലെ പൂ​ട്ടി​യ ഗെ​യി​റ്റ് തു​റ​ന്ന് വീ​ട്ടി​ൽ ക​യ​റി കി​ണ​റി​ലേ​ക്ക് എ​ടു​ത്തു ചാ​ടു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് പൊ​ലീ​സും അ​ഗ്നി​ര​ക്ഷാ സേ​ന​യും സ്ഥ​ല​ത്തെ​ത്തി. വ​ല ഉ​പ​യോ​ഗി​ച്ച് പു​റ​ത്തെ​ത്തി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും അ​ക്ര​മാ​സ​ക്ത​നാ​യ ഇ​യാ​ൾ വ​ല​യി​ൽ ക​യ​റി​യ ശേ​ഷം മു​ക​ളി​ലേ​ക്ക് പൊ​ങ്ങാ​ത്ത വി​ധം കി​ണ​റി​ൽ പി​ടി​ച്ചു.

അ​നു​ന​യ​ത്തി​ലൂ​ടെ പു​റ​ത്തെ​ത്തി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും അ​സ​ഭ്യ​വ​ർ​ഷ​മാ​യി​രു​ന്നു ഫ​ലം. മൂ​ന്ന​ടി വെ​ള്ള​വും 12 അ​ടി താ​ഴ്ച​യു​മു​ള്ള കി​ണ​റ്റി​ലി​റ​ങ്ങി ര​ക്ഷ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​പ​ദ്ര​വി​ക്കാ​നും ശ്ര​മി​ച്ചു. മ​ണി​ക്കൂ​റു​ക​ൾ പി​ന്നി​ട്ടി​ട്ടും പു​റ​ത്തു​വ​രാ​ൻ കൂ​ട്ടാ​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് മു​ള​ക് സ്പ്രേ​യും പ്ര​യോ​ഗി​ച്ച​ത്. തു​ട​ർ​ന്ന് അ​ഞ്ച് മ​ണി​യോ​ടെ ഇ​യാ​ളെ പു​റ​ത്തെ​ടു​ത്ത് പൊ​ലീ​സി​ന് കൈ​മാ​റി.

പ​ട്ടി​മ​റ്റം അ​ഗ്നി​ര​ക്ഷാ നി​ല​യം സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ എ​ൻ.​എ​ച്ച്. അ​സൈ​നാ​ർ, ഗ്രേ​ഡ് സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ​മാ​രാ​യ ജോ​ബി മാ​ത്യു, ബെ​ന്നി മാ​ത്യൂ​സ്, കെ.​കെ. ശ്യാം​ജി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സേ​നാം​ഗ​ങ്ങ​ളാ​യ ആ​ർ. ര​തീ​ഷ്, അ​ഖി​ൽ ദേ​വ്, ഷി​ജി​ൻ, അ​നി​ൽ​കു​മാ​ർ, സ​നൂ​പ്, പി.​എം. ഷാ​ന​വാ​സ്, സു​നി​ൽ രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JumpsPoliceHome invasionclimbingrope
News Summary - Home invasion: Man jumps into well after climbing rope; police and fire brigade surround him
Next Story