Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഓ​ണം...

ഓ​ണം ആ​നു​കൂ​ല്യ​മി​ല്ല; എ​ച്ച്.​എം.​ടി​യി​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ത്തി​യി​രി​പ്പ് സ​മ​രം

text_fields
bookmark_border
ഓ​ണം ആ​നു​കൂ​ല്യ​മി​ല്ല; എ​ച്ച്.​എം.​ടി​യി​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ത്തി​യി​രി​പ്പ് സ​മ​രം
cancel
camera_alt

ഓ​ണം ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കാ​ത്ത​തി​ൽ എ​ച്ച്.​എം.​ടി ജീ​വ​ന​ക്കാ​ർ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ക്കു​ന്നു

ക​ള​മ​ശ്ശേ​രി: ഓ​ണം ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​ച്ച്.​എം.​ടി ജീ​വ​ന​ക്കാ​ർ ആ​ഘോ​ഷം ബ​ഹി​ഷ്ക​രി​ച്ച് കു​ത്തി​യി​രു​പ്പ് സ​മ​രം ന​ട​ത്തി. എ​ച്ച്.​എം.​ടി മാ​നേ​ജ്മെ​ന്റ് കാ​ന്റീ​നി​ൽ താ​യാ​റാ​ക്കി​യ ഓ​ണ​സ​ദ്യ​യും ആ​ഘോ​ഷ പ​രി​പാ​ടി​ക​ളും ബ​ഹി​ഷ്‌​ക​രി​ച്ചാ​ണ് ജീ​വ​ന​ക്കാ​ർ കു​ത്തി​യി​രി​പ്പ് ന​ട​ത്തി പ്ര​തി​ഷേ​ധി​ച്ച​ത്.

ഓ​ഫി​സ് ക​വാ​ട​ത്തി​ൽ സം​യു​ക്ത ട്രേ​ഡ് യൂ​നി​യ​ന്റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ക്ഷേ​ധം. ഓ​ണ​ത്തി​നു പോ​ലും ജീ​വ​ന​ക്കാ​ർ​ക്ക് ല​ഭി​ക്കേ​ണ്ട പെ​ർ​ഫോ​മ​ൻ​സ് ബോ​ണ​സ്, ലീ​വ് എ​ൻ​ക്യാ​ഷ്മെ​ന്റ്, മൂ​ന്നു​മാ​സ​ത്തെ ശ​മ്പ​ള കു​ടി​ശ്ശി​ക എ​ന്നി​വ ബാം​ഗ്ലൂ​ർ കോ​ർ​പ​റേ​റ്റ് മാ​നേ​ജ്മെ​ന്റ് ന​ൽ​കാ​ത്ത​താ​ണ് പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യ​ത്. ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കാ​ത്ത പ​ക്ഷം ഓ​ണാ​ഘോ​ഷം ബ​ഹി​ഷ്‌​ക​രി​ക്കു​മെ​ന്ന് സം​യു​ക്ത ട്രേ​ഡ് യൂ​നി​യ​ൻ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കാ​തെ പ്ര​കോ​പ​നം സൃ​ഷ്ടി​ക്കു​ക​യാ​ണ് മാ​നേ​ജ്മെ​ന്റ് ചെ​യ്ത​തെ​ന്ന് യൂ​നി​യ​ൻ കു​റ്റ​പ്പെ​ടു​ത്തി.

പ്ര​തി​സ​ന്ധി​ക​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എം.​പി​മാ​രാ​യ ഹൈ​ബി ഈ​ഡ​ൻ, ജോ​ൺ ബ്രി​ട്ടാ​സ്, അ​ഡ്വ. ഹാ​രി​സ് ബീ​രാ​ൻ, പി.​പി. സ​ന്തോ​ഷ്‌ കു​മാ​ർ, പി.​പി. സു​നീ​ർ എ​ന്നി​വ​ർ കേ​ന്ദ്ര​മ​ന്ത്രി എ​ച്ച്.​ഡി. കു​മാ​ര സ്വാ​മി​യെ സ​ന്ദ​ർ​ശി​ച്ച് ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. പു​ന​രു​ദ്ധാ​ര​ണ പാ​ക്കേ​ജ് ഉ​ട​ൻ ന​ട​പ്പാ​ക്കു​മെ​ന്ന് മ​ന്ത്രി ഉ​റ​പ്പു​ന​ൽ​കി​യ​താ​ണ്.

കു​ത്തി​യി​രി​പ്പ് ധ​ർ​ണ​യി​ൽ എ​ച്ച്.​എം.​ടി എം​പ്ലോ​യീ​സ് യൂ​നി​യ​ൻ സെ​ക്ര​ട്ട​റി എ​സ്. ഷി​ബു, വ​ർ​ക്കേ​ഴ്സ് കോ​ൺ​ഗ്ര​സ് ഐ.​എ​ൻ.​ടി.​യു.​സി വൈ​സ് പ്ര​സി​ഡ​ന്റ്‌ എ​ൻ.​വി. ലി​ൻ​സെ​ൻ, ബി.​എം.​എ​സ് എം​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​ൻ സെ​ക്ര​ട്ട​റി ശ്രീ​ജേ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kalamasseryProtestsHMTsalary arrearsErnakulam
News Summary - HMT Employees Boycott Onam Celebrations and Stage Sit-in Protest Over Unpaid Benefits
Next Story