കുസാറ്റിന് സമീപം ദേശീയപാതയിലെ അപകടം:സിഗ്നൽ സംവിധാനം അശാസ്ത്രീയമെന്ന്
text_fieldsകാഞ്ഞിരമറ്റം തൃപ്പക്കുടം അമ്പലത്തിനു സമീപം അപകടത്തിൽ തലകീഴായി മറിഞ്ഞ കാർ നാട്ടുകാർ ഉയർത്തിമാറ്റുന്നു
കളമശ്ശേരി: കൊച്ചിൻ യൂനിവേഴ്സിറ്റി കവാടത്തിന് സമീപം ദേശീയപാതയിൽ അപകടം പതിവാകുന്നത് സിഗ്നൽ സംവിധാനത്തിലെ അശാസ്ത്രീയതമൂലമെന്ന് നാട്ടുകാർ. സിഗ്നൽ കടന്നുപോകുന്ന യൂനിവേഴ്സിറ്റി ജീവനക്കാരടക്കം നിരവധി പേരാണ് അപകടത്തിൽപെടുന്നത്.
സിഗ്നലുകൾ അണയുന്ന സെക്കൻഡുകൾക്കകം മറ്റുള്ളവ തെളിയുമ്പോൾ വാഹനങ്ങൾ കടന്നുവരുന്നത് അപകടങ്ങൾക്ക് കാരണമാവുന്നതായാണ് യാത്രക്കാർ പറയുന്നത്. ഇത്തരത്തിൽ കടന്നുപോകുന്നതിനിടെ സിഗ്നൽ അവഗണിച്ചെത്തുന്ന ചില വാഹനങ്ങളാണ് അപകടം ഉണ്ടാക്കുന്നത്.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഒരു താൽക്കാലിക ജീവനക്കാരൻ മരിച്ചതടക്കം ഇരുപതോളം പേർ പരിക്കേറ്റ് ചികിത്സയിലായിട്ടുണ്ടെന്നാണ് കൊച്ചിൻ യൂനിവേഴ്സിറ്റി എംപ്ലോയീസ് യൂനിയൻ ചൂണ്ടിക്കാണിക്കുന്നത്. ഇതിൽ യൂനിയൻ നേതാക്കൾക്കും അപകടത്തിൽപെട്ട് ഗുരുതരപരിക്കേറ്റിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

