ഫോർട്ട് വൈപ്പിനിൽ ഗതാഗതക്കുരുക്ക് രൂക്ഷം; പാർക്കിങ് തോന്നുംപടി
text_fieldsഫോർട്ട്വൈപ്പിനിലെ ഗതാഗതക്കുരുക്ക്
വൈപ്പിൻ: ഫോർട്ട് വൈപ്പിനിൽ ഗതാഗതക്കുരുക്ക് രൂക്ഷം. ടൂറിസ്റ്റ് വാഹനങ്ങൾ ഉൾപ്പെടെ റോ റോയിൽ കയറാനെത്തുന്ന വാഹനങ്ങളുടെ നീണ്ടനിരമൂലം ബസുകൾ ഉൾപ്പെടെ വാഹനങ്ങൾ ഗതാഗതക്കുരുക്കിൽ കുടുങ്ങി. ബിനാലെയോട് അനുബന്ധിച്ചും പുതുവത്സരമേളകളോട് അനുബന്ധിച്ചും നിരവധി പേരാണ് ഫോർട്ട്കൊച്ചിയിലേക്കും വൈപ്പിനിലേക്കും യാത്ര ചെയ്യാനെത്തുന്നത്. ഒറ്റ റോ റോ മാത്രം സർവിസ് നടത്തുന്നതിനാൽ നിരവധി വാഹനങ്ങളാണ് ഇരുകരയിലുമായി മണിക്കൂറുകളോളം കാത്തുകെട്ടി കിടക്കുന്നത്.
ഇത് യാത്രക്കാർക്കിടയിൽ തർക്കത്തിനും കൈയാങ്കളിക്കും കാരണമാകുന്നുണ്ട്. കാളമുക്കിൽനിന്ന് വൈപ്പിനിലേക്കുള്ള തിരക്കുമൂലം ബസുകൾ വൈപ്പിൻ സ്റ്റാൻഡിൽ കയറുന്നില്ല. നിരവധി യാത്രക്കാരാണ് സ്റ്റാൻഡിൽ ഏറെ നേരം കാത്തുനിൽക്കുന്നത്. വാഹനങ്ങൾ ഒരുവിധ നിയന്ത്രണവും പാലിക്കാതെ തലങ്ങും വിലങ്ങും പാർക്ക് ചെയ്യുന്നതിനാൽ സ്റ്റാൻഡിൽനിന്ന് ആളെ എടുക്കാൻ കഴിയാത്ത സ്ഥിതിയാണെന്ന് ബസ് ജീവനക്കാരും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

