Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകനത്ത മഴയിൽ മരടിൽ...

കനത്ത മഴയിൽ മരടിൽ പരക്കെ വെള്ളം കയറി

text_fields
bookmark_border
കനത്ത മഴയിൽ മരടിൽ പരക്കെ വെള്ളം കയറി
cancel
camera_alt

ക​ന​ത്ത മ​ഴ​യി​ൽ മ​ര​ട് സെൻറ് ജോ​സ​ഫ് ചാ​പ്പ​ലി​ന് സ​മീ​പ​മു​ള്ള വീ​ട്ടി​ൽ വെ​ള്ളം ക​യ​റി​യ​പ്പോ​ൾ

മ​ര​ട്: വെ​ള്ളി​യാ​ഴ്ച രാ​ത്രി​യോ​ടെ പെ​യ്ത ക​ന​ത്ത മ​ഴ​യി​ൽ മ​ര​ട് ന​ഗ​ര​സ​ഭ​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി. അ​യി​നി തോ​ടി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള 6, 7, 9, 11, 12, 13 ഡി​വി​ഷ​നു​ക​ളി​ലാ​യി​രു​ന്നു വെ​ള്ളം ക​യ​റി​യ​ത്. അ​യി​നി തോ​ടി​ന്റെ ക​ലു​ങ്ക് നി​ർ​മാ​ണം ന​ട​ക്കു​ന്ന​തും പോ​ള​പ്പാ​യ​ൽ തി​ങ്ങി​യ​തും ജ​ലാ​ശ​യ​ങ്ങ​ൾ നി​റ​ഞ്ഞ പ​ല പ്ര​ദേ​ശ​ങ്ങ​ളും നി​ക​ത്തി​യ​തും വെ​ള്ള​ക്കെ​ട്ടി​ന് കാ​ര​ണ​മാ​യി.

അ​തേ​സ​മ​യം മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണം കാ​ര്യ​ക്ഷ​മാ​യി ന​ട​ക്കാ​ത്ത​തും സ്ഥി​തി ഗു​രു​ത​ര​മാ​ക്കി​യെ​ന്ന ആ​ക്ഷേ​പ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്. നി​ര​വ​ധി വീ​ടു​ക​ളു​ടെ അ​ക​ത്തും അ​ടു​ക്ക​ള​യി​ലും ഉ​ൾ​പ്പെ​ടെ വെ​ള്ളം ക​യ​റി. കൂ​ടാ​തെ പ​ല ക​ട​ക​ളി​ലും വെ​ള്ളം ക​യ​റി സാ​ധ​ന​ങ്ങ​ൾ​ക്ക് നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ചു. ഭ​ക്ഷ​ണം പാ​കം​ചെ​യ്യാ​ൻ ക​ഴി​യാ​തെ ജ​നം ദു​രി​ത​ത്തി​ലാ​യി.

പി​വി​കെ റോ​ഡ്, അ​യി​നി-​പേ​ട്ട റോ​ഡി​ലും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ലും വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​യി. 10-ാം ഡി​വി​ഷ​ൻ കാ​ട്ടി​ത്ത​റ സേ​വ്യ​റി​ന്റെ വീ​ടി​ന​ക​ത്ത് വെ​ള്ളം ക​യ​റി, ആ​റാം ഡി​വി​ഷ​ൻ പ​ന​ക്ക​പ്പാ​ടം പ്ര​ദേ​ശം നി​ര​വ​ധി വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി. മാ​ധ്യ​മം റോ​ഡി​ൽ ഷാ​ജി​യു​ടെ വീ​ട്ടി​ൽ വെ​ള്ളം ക​യ​റി വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ ന​ശി​ച്ചു. ഇ​ന്ദി​രാ​ജി റോ​ഡി​ൽ അ​നു​ഗ്ര​ഹ ലെ​യി​നി​ൽ വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി. കാ​ന​ക​ളും തോ​ടു​ക​ളും ശു​ചീ​ക​രി​ക്കാ​ൻ വൈ​കി​യ​താ​ണ് വെ​ള്ള​ക്കെ​ട്ടി​ന് കാ​ര​ണ​മെ​ന്ന ആ​ക്ഷേ​പ​വും ശ​ക്ത​മാ​ണ്.

മ​ര​ടി​ലെ മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണം സ​മ്പൂ​ർ​ണ പ​രാ​ജ​യ​മാ​യ​താ​ണ് എ​ല്ലാ വാ​ർ​ഡു​ക​ളി​ലെ​യും താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​കാ​ൻ കാ​ര​ണ​മെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി​യ​തോ​ടെ ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കു​ക​യും ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് പോ​ള​പ്പാ​യ​ലും മ​റ്റും കോ​രു​ക​യും ത​ട​സ്സ​ങ്ങ​ൾ നീ​ക്കു​ക​യും ചെ​യ്തു. ഉ​ച്ച​യോ​ടെ​യാ​ണ് വെ​ള്ളം ഇ​റ​ങ്ങി​ത്തു​ട​ങ്ങി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local NewseranakulammaradufloodingHeavy Rain
News Summary - Heavy rains caused widespread flooding in Maradu
Next Story