Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകളഞ്ഞുകിട്ടിയ ഫോൺ...

കളഞ്ഞുകിട്ടിയ ഫോൺ ഉപയോഗിച്ച് ഒ​രു​ല​ക്ഷം രൂ​പ തട്ടി, 70,000 രൂപയുടെ ഐഫോൺ വാങ്ങി; അന്തർ സംസ്ഥാന തൊഴിലാളികൾ പിടിയിൽ

text_fields
bookmark_border
ronimiya
cancel
camera_alt

റോ​ണി​മി​യ

കി​ഴ​ക്ക​മ്പ​ലം: ക​ള​ഞ്ഞു​കി​ട്ടി​യ മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച് ബാ​ങ്ക് അ​ക്കൗ​ണ്ടി​ല്‍നി​ന്ന് ഒ​രു​ല​ക്ഷം രൂ​പ ക​വ​ര്‍ന്ന കേ​സി​ല്‍ ര​ണ്ട് അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ അ​റ​സ്റ്റി​ല്‍. പ​ശ്ചി​മ​ബം​ഗാ​ള്‍ മു​ര്‍ഷി​ദാ​ബാ​ദ് സ്വ​ദേ​ശി റോ​ണി​മി​യ (20), അ​സം തേ​സ്പൂ​ര്‍ സ്വ​ദേ​ശി അ​ബ്ദു​ൽ ക​ലാം (24) എ​ന്നി​വ​രെ​യാ​ണ് കു​ന്ന​ത്തു​നാ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കി​ഴ​ക്ക​മ്പ​ലം സ്വ​ദേ​ശി മാ​ത്യു​വി​ന്റെ മൊ​ബൈ​ല്‍ ഫോ​ൺ ഉ​പ​യോ​ഗി​ച്ചാ​ണ് പ​ണം ക​വ​ര്‍ന്ന​ത്. തി​ങ്ക​ളാ​ഴ്ച​യാ​ണ് പ​ള്ളി​ക്ക​ര ഭാ​ഗ​ത്ത്​ ഫോ​ണ്‍ ന​ഷ്ട​പ്പെ​ട്ട​ത്. രാ​ത്രി വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ഇ​ക്കാ​ര്യം അ​റി​യു​ന്ന​ത്. പി​റ്റേ​ന്ന് അ​ക്കൗ​ണ്ട് പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ ഒ​രു​ല​ക്ഷം രൂ​പ ന​ഷ​ട​പ്പെ​ട്ട കാ​ര്യം മ​ന​സ്സി​ലാ​ക്കി​യ മാ​ത്യു ഉ​ട​ന്‍ പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി. പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ റോ​ണി​മി​യ​യു​ടെ അ​ക്കൗ​ണ്ടി​ലേ​ക്കാ​ണ് പ​ണം മാ​റ്റി​യ​തെ​ന്ന് ക​ണ്ടെ​ത്തി.

പെ​രി​ങ്ങാ​ല​യി​ലെ വ​ര്‍ക്ക്‌​ഷോ​പ്പി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ഇ​യാ​ളെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ക​ലാ​മി​നെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​ത്. ഫോ​ണ്‍ ല​ഭി​ച്ച​ത് ക​ലാ​മി​നാ​യി​രു​ന്നു. പ​ള്ളി​ക്ക​ര മീ​ന്‍ മാ​ര്‍ക്ക​റ്റി​ലെ തൊ​ഴി​ലാ​ളി​യാ​യ ഇ​യാ​ള്‍ മൊ​ബൈ​ല്‍ ഫോ​ണി​ലെ പാ​സ്​​വേ​ർ​ഡ് ക​ണ്ടു​പി​ടി​ച്ച് അ​ക്കൗ​ണ്ടി​ലെ പ​ണം റോ​ണി മി​യ​യു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് ട്രാ​ന്‍സ്ഫ​ര്‍ ചെ​യ്തു.

ഈ ​പ​ണ​ത്തി​ല്‍നി​ന്ന് ക​ലാം 70,000 രൂ​പ​യു​ടെ ഐ​ഫോ​ണും വ​സ്ത്ര​ങ്ങ​ളും വാ​ങ്ങി. ബാ​ക്കി തു​ക റോ​ണി മി​യ​യു​ടെ അ​ക്കൗ​ണ്ടി​ല്‍ത​ന്നെ ഉ​ണ്ടാ​യി​രു​ന്നു. പ​ണം എ​ടു​ത്ത ശേ​ഷം ക​ള​ഞ്ഞു കി​ട്ടി​യ ഫോ​ണ്‍ ഉ​പേ​ക്ഷി​ച്ചു. പി​ന്നീ​ട് പൊ​ലീ​സ് ഈ ​ഫോ​ണ്‍ ക​ണ്ടെ​ടു​ത്തു. നാ​ട്ടി​ലേ​ക്ക് പോ​കാ​നു​ള്ള ത​യാ​റെ​ടു​പ്പി​നി​ട​യി​ലാ​ണ് ഇ​വ​ര്‍ പൊ​ലീ​സ് പി​ടി​യി​ലാ​കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:i phonearrest
News Summary - He stole Rs 1 lakh from a lost phone and bought an iPhone worth Rs 70,000; Inter-state workers arrested
Next Story