Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഗ്രാമപഞ്ചായത്ത്​...

ഗ്രാമപഞ്ചായത്ത്​ അധ്യക്ഷർ അധികാരമേറ്റു; യു.ഡി.എഫ്​-46, എൽ.ഡി.എഫ്​-30, ട്വൻറി20-4

text_fields
bookmark_border
ഗ്രാമപഞ്ചായത്ത്​ അധ്യക്ഷർ അധികാരമേറ്റു; യു.ഡി.എഫ്​-46, എൽ.ഡി.എഫ്​-30, ട്വൻറി20-4
cancel

കൊച്ചി: ജില്ലയിലെ 82 ഗ്രാമപഞ്ചായത്തുകളിൽ എൺപതിടത്തും അധ്യക്ഷരും ഉപാധ്യക്ഷരും അധികാരമേറ്റു. ക്വാറം തികയാത്തതിനാൽ രണ്ട്​ പഞ്ചായത്തുകളിൽ തെരഞ്ഞെടുപ്പ്​ വ്യാഴാഴ്​​ചത്തേക്ക്​ മാറ്റി. അധ്യക്ഷ തെരഞ്ഞെടുപ്പ്​ നടന്ന 46 പഞ്ചായത്തുകളിൽ യു.ഡി.എഫിനും 30 ഇടങ്ങളിൽ എൽ.ഡി.എഫിനും നാലിടത്ത്​ ട്വൻറി 20 കൂട്ടായ്​മക്കുമാണ്​ ഭരണം.

2015ൽ എൽ.ഡി.എഫ്​​ 42ഉം യു.ഡി.എഫ്​ 39ഉം ട്വൻറി 20 ഒരു പഞ്ചായത്തിലുമാണ്​ അധികാരം പിടിച്ചത്​. ട്വൻറി20 ഇത്തവണ മൂന്ന്​ പഞ്ചായത്തുകൾ കൂടി കൈയടക്കി. നാല്​ പഞ്ചായത്തിലും ഇവർ വനിതകൾക്കാണ്​ അധ്യക്ഷസ്​ഥാനം നൽകിയത്​. വാഴക്കുളം, വെങ്ങോല പഞ്ചായത്തുകളിലാണ്​ ക്വാറം തികയാത്തതിനാൽ അധ്യക്ഷ തെരഞ്ഞെടുപ്പ്​ മാറ്റിവെക്കേണ്ടിവന്നത്​.

വാഴക്കുളത്ത്​ യു.ഡി.എഫിന്​ 11ഉം എൽ.ഡി.എഫിന്​ ഒമ്പതും അംഗങ്ങളാണ്​. യു.ഡി.എഫിന് ഭരണം ലഭിച്ച വാഴക്കുളം പഞ്ചായത്തിൽ പ്രസിഡൻറ്​ സ്​ഥാനം പട്ടികജാതി സംവരണമാണ്​. എന്നാൽ, യു.ഡി.എഫിൽ പട്ടികജാതി അംഗമില്ല. യു.ഡി.എഫ് അംഗങ്ങൾ ബഹിഷ്​കരിച്ചതിനാൽ ക്വാറം തികഞ്ഞില്ല.

വെങ്ങോലയില്‍ എല്‍.ഡി.എഫ്, ട്വൻറി 20 അംഗങ്ങളും ഒരു ലീഗ്​ പ്രതിനിധിയും വിട്ടുനിന്നു. അട്ടിമറികളും അപ്രതീക്ഷിത മാറ്റങ്ങളും കാര്യമായി ഉണ്ടായില്ലെങ്കിലും ഇലഞ്ഞി പഞ്ചായത്തിൽ എൽ.ഡി.എഫ്​ പിന്തുണയോടെ യു.ഡി.എഫ്​ ഭരണം പിടിച്ചത്​ ശ്രദ്ധിക്കപ്പെട്ടു.

കോൺഗ്രസിനെതിരെ കേരള കോൺഗ്രസ്​ (ജോസഫ്​) മത്സരി​ച്ചപ്പോൾ ഒരു സീറ്റുള്ള കേരള കോൺഗ്രസ്​ ജേക്കബിനൊപ്പം ഒരു സീറ്റ്​ വീതമുള്ള സി.പി.എം, സി.പി.ഐ, കേരള കോൺഗ്രസ്​ (എം) എന്നീ കക്ഷികൾ നാല്​ സീറ്റുള്ള കോൺഗ്രസിനെ പിന്തുണക്കുകയായിരുന്നു. ജോസഫ്​ ഗ്രൂപ്​ സ്​ഥാനാർഥിക്ക്​ നാല്​ വോട്ട്​ ലഭിച്ചു. ബി.ജെ.പിയുടെ ഏക അംഗം വിട്ടുനിന്നു.

നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്തിൽ കോൺഗ്രസ് വിമതനായി മത്സരിച്ച് വിജയിച്ച സ്വതന്ത്രൻ പി.വി. കുഞ്ഞ് യു.ഡി.എഫ് പിന്തുണയോടെ പ്രസിഡൻറായി.ആകെയുള്ള 19 സീറ്റിൽ യു.ഡി.എഫിനും എൽ.ഡി.എഫിനും ഒമ്പത്​ സീറ്റ് വീതമായിരുന്നു. തുടർന്നാണ് പി.വി. കുഞ്ഞിനെ പിന്തുണച്ച്​ യു.ഡി.എഫ് ഭരണം പിടിച്ചത്​.

പൈങ്ങോട്ടൂരിൽ സ്വതന്ത്രയായി മത്സരിച്ച് വിജയിച്ച സിസി ജയ്സണും കോൺഗ്രസ് പിന്തുണയോടെ പ്രസിഡൻറായി. ഇവിടെ ഇരു മുന്നണികൾക്കും ആറ്​ സീറ്റ്​ വീതമായിരുന്നു.എടത്തല ഗ്രാമ പഞ്ചായത്ത് പ്രസിഡൻറായി സി.പി.എമ്മിലെ പ്രീത കുഞ്ഞുമോൻ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. എൽ.ഡി.എഫ്​ 13, യു.ഡി.എഫ്​ എട്ട്​ എന്നിങ്ങനെയായിരുന്നു ഇവിടെ കക്ഷിനില.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:twenty20panchayat election 2020udfBJP
News Summary - Grama Panchayat President takes office; UDF-46, LDF-30, Twenty20-4
Next Story