വിദേശികളുമായി ഗോൾഡൻ ചാരിയറ്റ് ട്രെയിൻ
text_fieldsമട്ടാഞ്ചേരി: ആഡംബര തീവണ്ടി ‘ഗോൾഡൻ ചാരിയറ്റ് ട്രെയിൻ’ വിദേശികളുമായെത്തി കൊച്ചി കണ്ടു മടങ്ങി. കൊച്ചി ഹാർബർ ടെർമിനിൽ എത്തിയ ആഡംബര ട്രെയിനിൽ അമേരിക്ക, ബ്രിട്ടൻ എന്നിവിടങ്ങളിലെ പത്ത് യാത്രക്കാരാണ് ഉണ്ടായത്.
11ന് ബംഗളൂരുവിൽ നിന്ന് തഞ്ചാവൂരിലേക്കാണ്ആദ്യം എത്തിയത്. മട്ടാഞ്ചേരി, ഫോർട്ടുകൊച്ചി കാഴ്ചകളും ആലപ്പുഴ ഹൗസ് ബോട്ട് യാത്രയും നടത്തിയശേഷം ബുധനാഴ്ച് രാത്രി ബംഗളൂരുവിന് ട്രെയിൻ മടങ്ങി.
കർണ്ണാടക, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലെ വിനോദ സഞ്ചാരത്തിനായി ആറു രാത്രി അഞ്ച് പകൽ സന്ദർശക പാക്കേജാണ്. 4.50 ലക്ഷമാണ് ഒരാൾക്കുള്ള നിരക്ക്. ആഡംബരത്തിന്റെ അവസാന വാക്ക് എന്നാണ് ഈ ട്രെയിനിനെ അധികൃതർ വിശേഷിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

