Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഓ​ട്ടോ​യി​ൽ മ​റ​ന്ന...

ഓ​ട്ടോ​യി​ൽ മ​റ​ന്ന സ്വ​ർ​ണ​ചെ​യി​ൻ തി​രി​ച്ചു​ന​ൽ​കി മാ​തൃ​ക​യാ​യി

text_fields
bookmark_border
autorikshaw
cancel

ആ​ലു​വ: ഓ​ട്ടോ​റി​ക്ഷ​യി​ൽ മ​റ​ന്നു​വെ​ച്ച സ്വ​ർ​ണ കൈ​ചെ​യി​ൻ തി​രി​ച്ചു​ന​ൽ​കി ഓ​ട്ടോ​ഡ്രൈ​വ​ർ മാ​തൃ​ക​യാ​യി. ആ​ലു​വ പ​ഴ​യ ബ​സ് സ്‌​റ്റാ​ൻ​ഡി​ന​ക​ത്തെ ഓ​ട്ടോ ഡ്രൈ​വ​റാ​യ ക​പ്ര​ശ്ശേ​രി സ്വ​ദേ​ശി ജോ​ൺ​സ​നാ​ണ് യാ​ത്ര​ക്കാ​രി​യെ ക​ണ്ടെ​ത്തി ന​ഷ്​​ട​പ്പെ​ട്ട ഒ​രു പ​വ​നോ​ളം വ​രു​ന്ന കൈ​ചെ​യി​ൻ കൈ​മാ​റി​യ​ത്.

മു​പ്പ​ത്ത​ടം സ്വ​ദേ​ശി​നി​യു​ടെ ചെ​യി​നാ​ണ് യാ​ത്ര​ക്കി​ടെ ഓ​ട്ടോ​യി​ൽ അ​ഴി​ഞ്ഞു​വീ​ണ​ത്. പി​ന്നീ​ട് ഓ​ട്ടോ​യു​ടെ പി​ൻ​സീ​റ്റി​ലി​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ചെ​യി​ൻ ക​ണ്ട​ത്. തു​ട​ർ​ന്ന് സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ യു​വ​തി​യെ ആ​ലു​വ​യി​ൽ​ത​ന്നെ ക​ണ്ടെ​ത്തി കൈ​ചെ​യി​ൻ കൈ​മാ​റി.

Show Full Article
TAGS:auto rickshaw 
News Summary - Gold chain in auto rickshaw
Next Story