Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബാ​ലി​ക​യു​ടെ അ​പ​ക​ട...

ബാ​ലി​ക​യു​ടെ അ​പ​ക​ട മ​ര​ണം; ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണ​ത്തി​ന് മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ ഉ​ത്ത​ര​വ്​

text_fields
bookmark_border
ബാ​ലി​ക​യു​ടെ അ​പ​ക​ട മ​ര​ണം; ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണ​ത്തി​ന്   മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ ഉ​ത്ത​ര​വ്​
cancel
camera_alt

12കാ​രി​യു​ടെ അ​പ​ക​ട മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ സ്ഥ​ലം തൃ​ക്കാ​ക്ക​ര പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​എം. വി​മോ​ദ്, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ വി.​ബി. അ​ന​സ് എ​ന്നി​വ​ർ പ​രി​ശോ​ധി​ക്കു​ന്നു

കാ​ക്ക​നാ​ട്: മാ​വേ​ലി​പു​രം ഓ​ണം പാ​ർ​ക്കി​ന് സ​മീ​പം സൈ​ക്കി​ൾ ച​വി​ട്ടു​ന്ന​തി​നി​ടെ റോ​ഡി​ൽ നി​ന്ന് 30 അ​ടി താ​ഴ്‌​ച​യി​ലേ​ക്ക് വീ​ണ് ബാ​ലി​ക മ​രി​ച്ച സം​ഭ​വം തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ ജീ​വ​ന​ക്കാ​രു​ടെ അ​നാ​സ്ഥ കാ​ര​ണ​മാ​ണെ​ന്ന പ​രാ​തി​യെ കു​റി​ച്ച് ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണ​ത്തി​ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്‌​സ​ൺ ജ​സ്റ്റി​സ് അ​ല​ക്സാ​ണ്ട​ർ തോ​മ​സ് ഉ​ത്ത​ര​വി​ട്ടു. ർ.​ഡി.​ഒ അ​ല്ലെ​ങ്കി​ൽ സ​ബ് ക​ല​ക്‌​ട​ർ റാ​ങ്കി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​നെ നി​യോ​ഗി​ച്ച് സ്ഥ​ല പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ജി​ല്ലാ ക​ല​ക്‌​ട​ർ​ക്ക് ക​മീ​ഷ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി.

ക​ല​ക്‌​ട​ർ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന പൊ​ലീ​സ്​ അ​സി. ക​മീ​ഷ​ണ​റും പി.​ഡ​ബ്ല്യു.​ഡി എ​ൻ​ജി​നീ​യ​റും സ്ഥ​ല​പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ക്ക​ണം. പൊ​തു​വ​ഴി​ക്ക് സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മി​ക്കാ​ത്ത​താ​ണ് അ​പ​ക​ട​ത്തി​ന്​ കാ​ര​ണ​മെ​ന്ന ആ​രോ​പ​ണ​ത്തി​ന്റെ നി​ജ​സ്ഥി​തി ഉ​ദ്യോ​ഗ​സ്ഥ സം​ഘം പ​രി​ശോ​ധി​ക്ക​ണം.സം​ര​ക്ഷ​ണ ഭി​ത്തി ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ 30 അ​ടി താ​ഴ്‌​ച​യി​ലേ​ക്ക് കു​ട്ടി പ​തി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നോ എ​ന്ന് പ​രി​ശോ​ധി​ക്ക​ണം. മ​ണ്ണി​ട്ട് ഉ​യ​ർ​ത്തി​യ പാ​ർ​ക്ക് റോ​ഡും അ​പ​ക​ടം ന​ട​ന്ന താ​ഴ്ന്ന​ഭാ​ഗ​വും ത​മ്മി​ലു​ള്ള പൊ​ക്ക​ത്തി​ന്റെ അ​ള​വ് എ​ത്ര​യാ​ണെ​ന്ന് ക​ണ്ടെ​ത്ത​ണം. അ​പ​ക​ടം ന​ട​ന്ന സ്ഥ​ല​ത്തി​ന്റെ ചി​ത്ര​ങ്ങ​ളും ഹാ​ജ​രാ​ക്ക​ണം.

അ​പ​ക​ട​ത്തി​ന് ശേ​ഷം ന​ഗ​ര​സ​ഭ സ്വീ​ക​രി​ച്ച സം​ര​ക്ഷ​ണ ന​ട​പ​ടി​ക​ളും അ​റി​യി​ക്ക​ണം. അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജി​ല്ല ക​ല​ക്ട‌​ർ നാ​ലാ​ഴ്ച​ക്ക​കം ക​മീ​ഷ​നി​ൽ സ​മ​ഗ്ര റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണം. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ ഡ​യ​റ​ക്‌​ട​റും തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​യും നാ​ലാ​ഴ്ച​ക്ക​കം പ്ര​ത്യേ​കം റി​പ്പോ​ർ​ട്ടു​ക​ൾ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും ജ​സ്റ്റി​സ് അ​ല​ക്സാ​ണ്ട​ർ തോ​മ​സ് ആ​വ​ശ്യ​പ്പെ​ട്ടു.ആ​ർ.​ഡി.​ഒ, തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി, ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ പ്രി​ൻ​സി​പ്പ​ൽ ഡ​യ​റ​ക്‌​ട​റു​ടെ പ്ര​തി​നി​ധി എ​ന്നി​വ​ർ ആ​ഗ​സ്ത് 10 ന് ​രാ​വി​ലെ 10 ന് ​പ​ത്ത​ടി​പ്പാ​ലം പി.​ഡ​ബ്ല്യു.​ഡി റ​സ്റ്റ് ഹൗ​സി​ൽ ന​ട​ക്കു​ന്ന സി​റ്റി​ങ്ങി​ൽ നേ​രി​ട്ട് ഹാ​ജ​രാ​ക​ണം.പ​ത്ര​വാ​ർ​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്വ​മേ​ധ​യാ ര​ജി​സ്‌​റ്റ​ർ ചെ​യ്‌​ത കേ​സി​ലാ​ണ് ന​ട​പ​ടി. റി​ഹാ​ന കാ​ത​റി​ൻ ആ​ൻ​ഡ്രൂ​സ് എ​ന്ന വി​ദ്യാ​ർ​ഥി​നി​യാ​ണ് ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്.


ശി​ശു​ക്ഷേ​മ സ​മി​തി​യു​ടെ പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം തു​ട​ങ്ങി

കാ​ക്ക​നാ​ട്: തൃ​ക്കാ​ക്ക​ര മാ​വേ​ലി​പു​രം ഓ​ണം പാ​ർ​ക്കി​ന് സ​മീ​പം റോ​ഡി​ൽ നി​ന്ന് വീ​ണ് 12കാ​രി​യാ​യ റി​ഹാ​ന കാ​ത​റി​ൻ ആ​ൻ​ഡ്രൂ​സ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ​ക്കെ​തി​രെ ക്രി​മി​ന​ൽ കേ​സെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജി​ല്ല ശി​ശു​ക്ഷേ​മ സ​മി​തി ന​ൽ​കി​യ പ​രാ​തി​യി​ൽ തൃ​ക്കാ​ക്ക​ര പൊ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

നി​ല​വി​ൽ അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​ന് പൊ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ, സെ​ക്ര​ട്ട​റി, ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ശി​ശു​ക്ഷേ​മ സ​മി​തി വൈ​സ് പ്ര​സി​ഡ​ന്റ് കെ.​എ​സ്. അ​രു​ൺ​കു​മാ​ർ പ​രാ​തി ന​ൽ​കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Human Rights Commissioninvestigationgirls death
News Summary - Girl’s Accidental Death: Human Rights Commission Orders High-Level Investigation
Next Story