Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുടുംബശ്രീ പ്രവർത്തകരെ...

കുടുംബശ്രീ പ്രവർത്തകരെ അഭിനന്ദിക്കാൻ ജർമൻ അംബാസഡറെത്തി

text_fields
bookmark_border
കുടുംബശ്രീ പ്രവർത്തകരെ അഭിനന്ദിക്കാൻ ജർമൻ അംബാസഡറെത്തി
cancel
camera_alt

ജ​ർ​മ​ൻ അം​ബാ​സ​ഡ​ർ വാ​ൾ​ട്ട​ർ ജെ. ​ലി​ൻ​ഡ​ർ കുടുംബശ്രീ പ്രവർത്തകരോടൊപ്പം

Listen to this Article

ഫോർട്ട്കൊച്ചി: സൈക്കിൾ പരിശീലനം പൂർത്തിയാക്കിയ കൊച്ചിയിലെ കുടുംബശ്രീ പ്രവർത്തകരെ അഭിനന്ദിക്കാൻ ഫോർട്ട്കൊച്ചിയിൽ ജർമൻ അംബാസഡർ വാൾട്ടർ ജെ. ലിൻഡറെത്തി.

കൊച്ചി നഗരസഭയും കൊച്ചി സ്മാർട്ട് സിറ്റി മിഷൻ ലിമിറ്റഡും, ജർമൻ കമ്പനിയായ ജിസ്സി‍െൻറ സാങ്കേതിക സഹായത്തോടെ സംഘടിപ്പിക്കുന്ന 'സൈക്കിൾ വിത്ത് കൊച്ചി' പദ്ധതിയുടെ ഭാഗമായി സൈക്കിൾ പരിശീലനം പൂർത്തിയാക്കിയ കുടുംബശ്രീ പ്രവർത്തകരെ നേരിൽ കാണാനും അഭിനന്ദിക്കാനുമാണ് അംബാസഡർ എത്തിയത്.

തങ്ങളെ കാണാൻ വന്നിരിക്കുന്നത് ജർമൻ അംബാസഡറാണെന്നറിഞ്ഞതോടെ കുടുംബശ്രീ പ്രവർത്തകരും സന്തോഷത്തിലായി. 'പാട്ടറിയാമോ എന്നാണ് അംബാസഡർ' ആദ്യം കുടുംബശ്രീ പ്രവർത്തകരോട് ചോദിച്ചത്. ഉടനെ വന്നു കുടുംബശ്രീ അംഗങ്ങളുടെ പാട്ട്.

തുടർന്ന് കുടുംബശ്രീ പ്രവർത്തകരോടൊപ്പം അദ്ദേഹം സൈക്കിൾ സവാരിയും നടത്തി. ആരോഗ്യത്തിനും ആയുസ്സിനും സാമ്പത്തിക നേട്ടത്തിനും സൈക്കിൾ തന്നെ ചവിട്ടണമെന്നും അംബാസഡർ ഉപദേശിച്ചു. ഇനിയും വരാമെന്ന് പറഞ്ഞാണ് അംബാസഡർ യാത്രയായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kudumbasreeGerman Ambassador
News Summary - German Ambassador arrives to congratulate Kudumbasree workers
Next Story