Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഐ.ഒ.സി പ്ലാന്‍റിലെ...

ഐ.ഒ.സി പ്ലാന്‍റിലെ വാതക ചോര്‍ച്ച; പരാതി പഠിക്കാൻ പ്രത്യേക സമിതി

text_fields
bookmark_border
Gas leak
cancel
camera_alt

പു​തു​വൈ​പ്പ്​ ഐ.​ഒ.​സി പ്ലാ​ന്‍റി​​ൽ വാ​ത​ക ചോ​ർ​ച്ച പ​രാ​തി ച​ർ​ച്ച ചെ​യ്യാ​ൻ കെ.​എ​ൻ. ഉ​ണ്ണി​കൃ​ഷ്ണ​ൻ എം.​എ​ൽ.​എ, ക​ല​ക്ട​ർ എ​ൻ.​എ​സ്.​കെ ഉ​മേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന യോ​ഗം

കാ​ക്ക​നാ​ട്: പു​തു​വൈ​പ്പി​ൽ ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ കോ​ര്‍പ​റേ​ഷ​ന്‍റെ പ്ലാ​ന്‍റി​ല്‍ വാ​ത​ക ചോ​ര്‍ച്ച​യെ​ന്ന പ​രാ​തി വി​ശ​ദ​മാ​യി പ​ഠി​ച്ച് റി​പ്പോ​ര്‍ട്ട് സ​മ​ര്‍പ്പി​ക്കാ​ന്‍ പ്ര​ത്യേ​ക വി​ദ​ഗ്ധ സ​മി​തി​യെ ചു​മ​ത​ല​പ്പെ​ടു​ത്തും. പ്ലാ​ന്‍റി​ലെ എ​ല്‍.​പി.​ജി ഇ​റ​ക്കു​മ​തി ടെ​ര്‍മി​ന​ലി​ന് സ​മീ​പം മെ​ര്‍കാ​പ്ട​ന്‍ വാ​ത​കം ചോ​ര്‍ന്നു എ​ന്ന പ​രാ​തി​യെ തു​ട​ര്‍ന്ന് കെ.​എ​ന്‍. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ എം.​എ​ൽ.​എ, ക​ല​ക്ട​ര്‍ എ​ന്‍.​എ​സ്.​കെ ഉ​മേ​ഷ് എ​ന്നി​വ​രു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന യോ​ഗ​ത്തി​ലാ​ണ് പ്ര​ത്യേ​ക സ​മി​തി രൂ​പ​വ​ത്​​ക​രി​ച്ച്​ സം​ഭ​വ​ത്തെ​ക്കു​റി​ച്ച് വി​ദ​ഗ്ധ പ​രി​ശോ​ധ​ന ന​ട​ത്തി റി​പ്പോ​ര്‍ട്ട് സ​മ​ര്‍പ്പി​ക്കാ​ന്‍ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് നി​ർ​ദേ​ശം ന​ല്‍കി​യ​ത്.

ജി​ല്ല ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍, ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ കോ​ര്‍പ​റേ​ഷ​ന്‍ പ്ര​തി​നി​ധി, ഫാ​ക്ട​റി ആ​ന്‍ഡ് ബോ​യി​ലേ​ഴ്​​സ്​ വ​കു​പ്പ് ജോ​യ​ന്‍റ്​ ഡ​യ​റ​ക്ട​ര്‍, ഫാ​ക്ട​റി ആ​ന്‍ഡ് ബോ​യി​ലേ​ഴ്​​സ് വ​കു​പ്പ് കെ​മി​ക്ക​ല്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍, പൊ​ലൂ​ഷ​ന്‍ ക​ണ്‍ട്രോ​ള്‍ ബോ​ര്‍ഡ് പ്ര​തി​നി​ധി, ജി​ല്ല ഹ​സാ​ര്‍ഡ് അ​ന​ലി​സ്റ്റ്, എ​ള​ങ്കു​ന്ന​പ്പു​ഴ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്റ്റാ​ന്‍ഡി​ങ് ക​മ്മി​റ്റി ചെ​യ​ര്‍പേ​ഴ്‌​സ​ൻ, മൂ​ന്ന് സ്വ​ത​ന്ത്ര കെ​മി​ക്ക​ല്‍ എ​ന്‍ജി​നീ​യ​ര്‍മാ​ര്‍ എ​ന്നി​വ​രെ ഉ​ള്‍പ്പെ​ടു​ത്തി​യാ​ണ് സ​മി​തി രൂ​പ​വ​ത്​​ക​രി​ക്കു​ന്ന​ത്. സ​മി​തി പ്ര​ശ്‌​ന​ത്തെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച് ഒ​രു മാ​സ​ത്തി​ന​കം റി​പ്പോ​ര്‍ട്ട് സ​മ​ര്‍പ്പി​ക്കാ​നും ക​ല​ക്ട​ര്‍ നി​ർ​ദേ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IOC plantGas leak
News Summary - Gas leak at IOC plant
Next Story