മാലിന്യത്തിൽ തെന്നി മേയറുടെ വാക്ക്
text_fields296 ദിവസം പിന്നിട്ട കൊച്ചി മേയറുടെ ഫേസ് ബുക്ക് പേജ് കുറിപ്പ്. മേയർ നൽകിയ ഉറപ്പ് ചുവന്ന കോളത്തിൽ
കാക്കനാട്: ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകുന്ന ജൈവ മാലിന്യ വിഷയത്തിൽ കോർപറേഷൻ മേയർ എം. അനിൽകുമാർ ഫേസ്ബുക്ക് പേജിൽ മുമ്പ് എഴുതിയ കുറിപ്പ് ചർച്ചയാകുന്നു. 296 ദിവസം പിന്നിട്ട കുറിപ്പിൽ പറയുന്ന വാക്കുകൾ പാലിക്കണമെന്നാണ് പൊതുജനാഭിപ്രായം.
മാലിന്യ പ്ലാൻറിലേക്ക് കൊണ്ടുപോയിരുന്ന മാലിന്യം നീക്കം തടസപ്പെട്ടതോടെ തൃക്കാക്കര നഗരസഭ 2023 മെയ് 18ന് ചെമ്പുമുക്കിൽ കോർപ്പറേഷന്റെ മാലിന്യ വാഹനങ്ങൾ തൃക്കാക്കരയിലേക്ക് പ്രവേശിക്കുന്നത് തടഞ്ഞിരുന്നു. ഈ വിഷയത്തിൽ മേയർ മാലിന്യ സംസ്കരണം അടിമറിക്കാനുള്ള ശ്രമം ചെറുക്കുക എന്ന ചിത്രത്തോടു കൂടി ഫേസ്ബുക്ക് പേജിൽ വിശാലമായ കുറിപ്പിട്ടിരുന്നു. ഈ കുറിപ്പിൽ പറയുന്ന റിവ്യൂ മീറ്റിങ്ങിലെ തീരുമാന പ്രകാരം ജൂൺ ഒന്നു മുതൽ കൊച്ചി നഗരസഭയുടെ ഭക്ഷണ മാലിന്യം ബ്രഹ്മപുരത്തേക്ക് കൊണ്ടു പോകില്ല എന്ന മേയറുടെ വാക്കാണ് ചർച്ചയായത്. ഇക്കാര്യം ഇതുവരെ നടപ്പായിട്ടില്ല. വ്യാഴം, വെള്ളി ദിവസങ്ങളിൽ മാലിന്യ വാഹനങ്ങളിൽ നിന്ന് വീഴുന്ന മാലിനജലത്തിൽ ഇരുചക്ര വാഹന യാത്രക്കാർ തെന്നി വീഴൽ തുടരുകയണ്. കഴിഞ്ഞ ദിവസങ്ങളിൽ കെ.ബി.പി.എസിന് മുന്നിലും ഇൻഫോപാർക്ക് റോഡിലുമാണ് യാത്രക്കാർ തെന്നിവീണത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

