എം.സി റോഡിൽ വടിവാളുമായി ഗുണ്ടാപ്പോര്; ഗതാഗതം സ്തംഭിച്ചു
text_fieldsമൂവാറ്റുപുഴ: പായിപ്ര കവലയിൽ വടിവാളും ഇരുമ്പുകമ്പിയുമായി രണ്ടുപേർ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ചൊവ്വാഴ്ച വൈകീട്ട് 5.30 ഓടെയാണ് പോർവിളിയുമായി രണ്ടുപേർ ഏറ്റുമുട്ടാനൊരുങ്ങിയത്. റോഡിന്റെ മധ്യത്തിൽ വടിവാളും ഇരുമ്പുകമ്പിയുമായിനിന്ന് പരസ്പരം ഏറ്റുമുട്ടാനൊരുങ്ങിയതോടെ എം.സി റോഡിൽ ഗതാഗതം സ്തംഭിച്ചു.
വടിവാൾ ഏന്തിയയാൾ അപരനെ വെട്ടാനൊരുങ്ങിയതോടെ ഇരുമ്പുകമ്പിയുമായിനിന്നയാൾ ഓടിമറഞ്ഞു. ഇതോടെ അടുത്തയാളും ഇയാളെ പിന്തുടർന്നു. തിരക്കേറിയ കവലയിലായിരുന്നു ഗുണ്ടാപ്പോര്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. അതോടെ ഗുണ്ടകൾ ഓടിരക്ഷപ്പെട്ടു. ലഹരിസംഘങ്ങൾ തമ്മിലുള്ള ചേരിപ്പോരിന്റ തുടർച്ചയാണ് അക്രമസംഭവമെന്ന് നാട്ടുകാർ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

