മാലിന്യവും പായലും നിറഞ്ഞ് ഇരുമ്പാക്കുളം
text_fieldsമാലിന്യവും പായലും നിറഞ്ഞ് ഉപയോഗശൂന്യമായ കിഴക്കെ കടുങ്ങല്ലൂർ ഇരുമ്പാക്കുളം
കടുങ്ങല്ലൂർ: കിഴക്കെ കടുങ്ങല്ലൂരിലെ പ്രധാന ജലസ്രോതസ്സായ ഇരുമ്പാക്കുളത്തിന് ശാപമോക്ഷമില്ല. അധികാരികളുടെ അനാസ്ഥമൂലം കുളം മാലിന്യവും പായലും നിറഞ്ഞ് ഉപയോഗശൂന്യമായിട്ട് കാലങ്ങളായി. മത്സ്യകൃഷിയുടെ ഭാഗമായി പഞ്ചായത്ത് രണ്ടായിരത്തോളം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച കുളത്തിൽ ഇന്ന് ഒരെണ്ണവും അവശേഷിക്കുന്നില്ല.
ഒരുകാലത്ത് കാർഷികാവശ്യത്തിനും കുടിവെള്ളത്തിനും ഇരുമ്പാക്കുളത്തെയാണ് ആശ്രയിച്ചിരുന്നത്. നിലവിലിത് മാലിന്യം തള്ളാനുള്ള സ്ഥലമായി മാറി. മാലിന്യനിക്ഷേപം മൂലം വെള്ളത്തിന് മഞ്ഞനിറമായി. പായലും പോളയും നീക്കി കുളം ശുചീകരിക്കണമെന്ന് കടുങ്ങല്ലൂർ പഞ്ചായത്ത് മുൻ സ്ഥിരം സമിതി അധ്യക്ഷൻ ശ്രീകുമാർ മുല്ലേപ്പിള്ളി ആവശ്യപ്പെട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

