Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right'മൂവാറ്റുപുഴ'...

'മൂവാറ്റുപുഴ' നീന്തിക്കയറാൻ മുന്നണികൾ

text_fields
bookmark_border
മൂവാറ്റുപുഴ നീന്തിക്കയറാൻ മുന്നണികൾ
cancel

മൂ​വാ​റ്റു​പു​ഴ: യു.​ഡി.​എ​ഫ്​ ഉ​രു​ക്കു​കോ​ട്ട​യാ​യ മൂ​വാ​റ്റു​പു​ഴ നി​യ​മ​സ​ഭ മ​ണ്ഡ​ലം നാ​ലു​ത​വ​ണ മാ​ത്ര​മാ​ണ് ഇ​ട​ത്തോ​ട്ട് ഒ​ഴു​കി​യി​ട്ടു​ള്ള​ത്. സ​പ്ത​ക​ക്ഷി മു​ന്ന​ണി തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട 1967ൽ ​സി.​പി.​ഐ നേ​താ​വാ​യി​രു​ന്ന പി.​വി. എ​ബ്ര​ഹാ​മാ​ണ്​ ആ​ദ്യം മ​ണ്ഡ​ല​ത്തി​ൽ ചെ​ങ്കൊ​ടി പാ​റി​ച്ച​ത്. കോ​ൺ​ഗ്ര​സി​ലെ കെ.​സി. പൈ​ലി​യെ 21,333 വോ​ട്ടി​നാ​ണ് എ​ബ്ര​ഹാം പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. പി​ന്നീ​ട്​ '87ലെ ​ത​രം​ഗ​ത്തി​ൽ സി.​പി.​ഐ സ്വ​ത​ന്ത്ര​ൻ ഡോ. ​എ.​വി. ഐ​സ​ക്കി​ലൂ​ടെ ഇ​ട​തു​മു​ന്ന​ണി മ​ണ്ഡ​ലം തി​രി​ച്ചു​പി​ടി​ച്ചു.

തു​ട​ർ​ച്ച​യാ​യി ര​ണ്ടു​ത​വ​ണ ജ​യി​ച്ച കേ​ര​ള കോ​ൺ​ഗ്ര​സി​ലെ വി.​വി. ജോ​സ​ഫി​നെ 43,970 വോ​ട്ടി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഐ​സ​ക്​ വി​ജ​യി​ച്ച​ത്. മൂ​ന്നാം അ​ങ്ക​ത്തി​നി​റ​ങ്ങി​യ ജോ​സ​ഫ് പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ മ​ത്സ​രം​ഗ​ത്തു​നി​ന്നു​ത​ന്നെ മാ​റി. ര​ണ്ട്​ പ​തി​റ്റാ​ണ്ടി​നു​ശേ​ഷം പാ​ർ​ട്ടി ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ച്ച സി.​പി.​ഐ നേ​താ​വ് ബാ​ബു പോ​ൾ മ​ണ്ഡ​ലം പി​ടി​ച്ച​ട​ക്കി. 2016ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​റ്റി​ങ്​ എം.​എ​ൽ.​എ ജോ​സ​ഫ് വാ​ഴ​ക്ക​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി സി.​പി.​ഐ യു​വ നേ​താ​വ് എ​ൽ​ദോ എ​ബ്ര​ഹാം മ​ണ്ഡ​ലം ഇ​ട​തി​നൊ​പ്പം ചോ​ർ​ത്തു.മ​ണ്ഡ​ലം രൂ​പ​വ​ത്​​കൃ​ത​മാ​യ​ശേ​ഷം ന​ട​ന്ന 15 തെ​ര​ഞ്ഞെ​ടു​പ്പി​ൽ 11 ത​വ​ണ​യും ജ​യി​ച്ച​ത് യു.​ഡി.​എ​ഫാ​ണ്. കൂ​ടു​ത​ലും കേ​ര​ള കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ളാ​യി​രു​ന്നു.

ഇ​ട​തു​മു​ന്ന​ണി സി.​പി.​ഐ​ക്ക് ന​ൽ​കി​യ മ​ണ്ഡ​ല​ത്തി​ൽ ഏ​റെ ത​വ​ണ​യും സ്വ​ത​ന്ത്ര​രെ ക​ള​ത്തി​ലി​റ​ക്കാ​നാ​ണ് പാ​ർ​ട്ടി ശ്ര​മി​ച്ച​ത്. റ​ബ​ർ, പൈ​നാ​പ്പി​ൾ കാ​ർ​ഷി​ക മേ​ഖ​ല കൂ​ടു​ത​ലു​ള്ള മ​ണ്ഡ​ല​ത്തി​ൽ വി​ള​ക​ളു​ടെ വി​ല​യി​ടി​വാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് വി​ഷ​യ​മാ​വു​ക. മൂ​വാ​റ്റു​പു​ഴ ടൗ​ൺ വി​ക​സ​ന​വും മു​റി​ക്ക​ൽ ബൈ​പാ​സ് പൂ​ർ​ത്തി​യാ​ക്കാ​നാ​കാ​ത്ത​തും ഇ​പ്പോ​ൾ ച​ർ​ച്ച​യാ​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ലോ​ക്സ​ഭ, ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ യു.​ഡി.​എ​ഫി​നാ​യി​രു​ന്നു മ​ണ്ഡ​ല​ത്തി​ൽ മേ​ൽ​കൈ. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ണ്ഡ​ല​ത്തി​ലെ 10 പ​ഞ്ചാ​യ​ത്തി​ൽ ഒ​മ്പ​തും ന​ഗ​ര​സ​ഭ​യും യു.​ഡി.​എ​ഫ്​ നേ​ടി. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ ശു​ഭ​പ്ര​തീ​ക്ഷ​യി​ലാ​ണ് മു​ന്ന​ണി.

​െതരഞ്ഞെടുപ്പ്​ ചരിത്രം

1957 കെ.​എം. ജോ​ർ​ജ് (കോ​ൺ​ഗ്ര​സ്) കു​രു​വി​ള മ​ത്താ​യി 3232

1960 കെ.​എം. ജോ​ർ​ജ് (കോ​ൺ​ഗ്ര​സ്) കെ.​സി. എ​ബ്ര​ഹാം 12,613 1965 എം.​ടി. പ​ത്രോ​സ് (കേരള.കോൺ) ഇ.​പി. പൗ​ലോ​സ് 4270

1967 പി.​വി. എ​ബ്ര​ഹാം (സി.​പി.​​െഎ) കെ.​സി. പൈ​ലി 5933

1970 പെ​ണ്ണ​മ്മ ജേ​ക്ക​ബ്​ (സ്വ​ത​ന്ത്ര) പി.​വി. എ​ബ്ര​ഹാം 2124

1977 പി.​സി. ജോ​സ​ഫ് (കേരള.കോൺ) സ​ണ്ണി മ​ണ്ണ​ത്തൂ​ക്കാ​ര​ൻ 4645

1980 വി.​വി. ജോ​സ​ഫ് (കേ.കോ ജെ.) ​ ജോ​ണി നെ​ല്ലൂ​ർ 3521

1982 വി.​വി. ജോ​സ​ഫ് (കേ.കോ ജെ.) ഐ​സ​ക് വ​ർ​ക്കി 3059

1987 എ.​വി.​ഐ​സ​ക് (ഇ​ട​ത് സ്വ​ത​) വി.​വി. ജോ​സ​ഫ് 3456

1991 ജോ​ണി നെ​ല്ലൂ​ർ (കേ.കോ​ എം) എ.​വി. ഐ​സ​ക് 3779

1996 ജോ​ണി നെ​ല്ലൂ​ർ (കേ.കോ ജെ.) പി.​എം. തോ​മ​സ് 9696

2001 ജോ​ണി നെ​ല്ലൂ​ർ (കേ.കോ ജേ.) ജോ​ർ​ജ് കു​ന്ന​പ്പി​ള്ളി 8893

2006 ബാ​ബു പോ​ൾ (സി.​പി.​ഐ) ജോ​ണി നെ​ല്ലൂ​ർ 13,282

2011 ജോ​സ​ഫ് വാ​ഴ​ക്ക​ൻ (കോ​ൺ​ഗ്ര​സ്) ബാ​ബു​പോ​ൾ 5163

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Assembly elections 2021
News Summary - Fronts to swim 'Muvattupuzha'
Next Story