Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'മനസ്സി'​െൻറ പുണ്യത്തിന് ഒരു വയസ്സ്​; സൗ​ജ​ന്യ​ വി​വാ​ഹസ​ദ്യ ഒ​രു​ക്കി​യ​ത് 17 നി​ർ​ധ​ന പെ​ൺ​കു​ട്ടി​ക​ൾ​ക്ക്

text_fields
bookmark_border
മനസ്സി​െൻറ പുണ്യത്തിന് ഒരു വയസ്സ്​; സൗ​ജ​ന്യ​ വി​വാ​ഹസ​ദ്യ ഒ​രു​ക്കി​യ​ത് 17 നി​ർ​ധ​ന പെ​ൺ​കു​ട്ടി​ക​ൾ​ക്ക്
cancel
camera_alt

നി​ർ​ധ​ന കു​ടും​ബ​ത്തി​ലെ പെ​ൺ​കു​ട്ടി​യു​ടെ വി​വാ​ഹ​ത്തി​ന് ഭ​ക്ഷ​ണം ത​യാ​റാ​ക്കു​ന്ന മ​ന​സ്സി​ലെ അം​ഗ​ങ്ങ​ൾ

മ​ട്ടാ​ഞ്ചേ​രി: ഒ​രു കൂ​ട്ടം യു​വാ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച മ​ന​സ്സെ​ന്ന പു​ണ്യ​ക​ർ​മ​ത്തി​ന് ഒ​രു വ​യ​സ്സ്​ തി​ക​യു​ന്നു. പി​താ​വ് മ​ര​ണ​പ്പെ​ട്ട​തും മാ​താ​പി​താ​ക്ക​ൾ കി​ട​പ്പി​ലാ​യ​തു​മാ​യ പാ​വ​പ്പെ​ട്ട കു​ടും​ബ​ങ്ങ​ളി​ലെ പെ​ൺ​കു​ട്ടി​ക​ളു​ടെ വി​വാ​ഹ​ത്തി​ന് വ​സ്ത്ര​ങ്ങ​ൾ ന​ൽ​കി​യും വി​വാ​ഹ സ​ദ്യ ഒ​രു​ക്കി​യും നാ​ടി​െൻറ മ​ന​സ്സ്​ കീ​ഴ​ട​ക്കു​ക​യാ​ണ് മ​ന​സ്സ്​ എ​ന്ന പേ​രി​ലു​ള്ള കൂ​ട്ടാ​യ്മ​യി​ലെ യു​വാ​ക്ക​ൾ. എ​ത്ര പേ​രു​ടെ ഭ​ക്ഷ​ണ​മാ​ണെ​ങ്കി​ലും വി​ഭ​വ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​ത് മു​ത​ൽ വെ​ച്ച് വി​ള​മ്പു​ന്ന​ത് വ​രെ സു​മ​ന​സ്സി​െൻറ ഉ​ട​മ​ക​ളാ​യ ചെ​റു​പ്പ​ക്കാ​ർ ത​ന്നെ.

ഒ​രു വ​ർ​ഷം മു​മ്പ് പി​താ​വ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട് കി​ട​പ്പി​ലാ​യ ഒ​രു പെ​ൺ​കു​ട്ടി​യു​ടെ വി​വാ​ഹ​ത്തി​നു​ള്ള ഭ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്താ​ൻ ഈ ​കു​ടും​ബം വി​ഷ​മി​ക്കു​ന്ന​ത് മ​ന​സ്സി​ലാ​ക്കി​യ ആ​ർ. ബ​ഷീ​ർ എ​ന്ന ചെ​റു​പ്പ​ക്കാ​ര​നാ​ണ് ഈ ​സേ​വ​ന ക​ർ​മ​ത്തി​ന് തു​ട​ക്ക​മി​ട്ട​ത്.

ത​െൻറ താ​ൽ​പ​ര്യം സു​ഹൃ​ത്തു​ക്ക​ളു​മാ​യി പ​ങ്ക് വെ​ച്ച​പ്പോ​ൾ അ​വ​രും എ​ന്തി​നും ത​യാ​റാ​യി മു​ന്നോ​ട്ട് വ​ന്നു. ഇ​തോ​ടെ ഈ ​കു​ട്ടി​യു​ടെ വി​വാ​ഹ​ത്തി​നു​ള്ള ഭ​ക്ഷ​ണ​വും വ​സ്ത്ര​വും ഇ​വ​ർ ത​ന്നെ ഒ​രു​ക്കി. പി​ന്നീ​ട് ഇ​ത്ത​ര​ത്തി​ൽ ബു​ദ്ധി​മു​ട്ടു​ന്ന​വ​ർ യു​വാ​ക്ക​ളെ സ​മീ​പി​ക്കാ​ൻ തു​ട​ങ്ങി. മ​ത​വും ജാ​തി​യും രാ​ഷ്​​ട്രീ​യ​വു​മൊ​ന്ന് ഇ​വ​ർ​ക്ക് ഒ​രു ത​ട​സ്സ​മാ​യി​രു​ന്നി​ല്ല. ആ​വ​ശ്യ​പ്പെ​ട്ട അ​ർ​ഹ​രാ​യ എ​ല്ലാ​വ​രു​ടെ​യും വി​വാ​ഹ​ത്തി​ന് ഭ​ക്ഷ​ണ​മൊ​രു​ക്കി മ​ന​സ്സി​ലെ ചെ​റു​പ്പ​ക്കാ​ർ നാ​ട്ടി​ൽ തി​ള​ങ്ങി​നി​ന്നു. ഒ​രു വ​ർ​ഷം തി​ക​ഞ്ഞ തി​ങ്ക​ളാ​ഴ്ച ര​ണ്ട് പാ​വ​പ്പെ​ട്ട കു​ടും​ബ​ങ്ങ​ളി​ലെ പെ​ൺ​കു​ട്ടി​ക​ളു​ടെ വി​വാ​ഹ​ത്തി​നാ​ണ് ചെ​റു​പ്പ​ക്കാ​ർ ഭ​ക്ഷ​ണം വി​ള​മ്പി​യ​ത്.

ഒ​പ്പം വി​വാ​ഹ വ​സ്ത്ര​ങ്ങ​ളും ന​ൽ​കി. തു​ട​ക്ക​ത്തി​ൽ ഓ​രോ വി​വാ​ഹ​ത്തി​നും ആ​യി​ര​ത്തി​ല​ധി​കം പേ​ർ​ക്കാ​ണ് ഇ​വ​ർ ഭ​ക്ഷ​ണം ത​യാ​റാ​ക്കി​യി​രു​ന്ന​ത്. ഇ​പ്പോ​ൾ കോ​വി​ഡ് കാ​ല​മാ​യ​തി​നാ​ൽ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് നൂ​റോ​ളം പേ​ർ​ക്കു​ള്ള ഭ​ക്ഷ​ണ​മാ​ണ് ത​യാ​റാ​ക്കു​ന്ന​ത്. സു​മ​ന​സ്സു​ക​ളു​ടെ സ​ഹാ​യ​വും ഇ​വ​ർ​ക്ക് ല​ഭി​ക്കു​ന്നു​ണ്ട്. ഇ​നി​യും ഇ​ത്ത​ര​ത്തി​ൽ പി​താ​വ് ന​ഷ്​​ട​പ്പെ​ട്ട​തും മാ​താ​പി​താ​ക്ക​ൾ കി​ട​പ്പി​ലാ​യ​തു​മാ​യ പാ​വ​പ്പെ​ട്ട പെ​ൺ​കു​ട്ടി​ക​ൾ ഉ​ണ്ടെ​ങ്കി​ൽ ഭ​ക്ഷ​ണ​വും വ​സ്ത്ര​ങ്ങ​ളും ന​ൽ​കാ​ൻ ത​യാ​റാ​യി നി​ൽ​ക്കു​ക​യാ​ണ് ന​ന്മ​നി​റ​ഞ്ഞ മ​ന​സ്സി​െൻറ ഉ​ട​മ​ക​ളാ​യ ചെ​റു​പ്പ​ക്കാ​ർ.

ആ​ർ.​ബ​ഷീ​ർ, അ​യൂ​ബ് സു​ലൈ​മാ​ൻ, സ​ന​ൽ ഈ​സ, എം.​എ സൈ​നു​ദ്ദീ​ൻ, ഷെ​ബി​ൻ, സ​ജീ​ർ, സം​ജി​ത്,അ​സീ​സ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​ത്തി​ന് താ​ങ്ങാ​യി പാ​ച​കം ചെ​യ്യാ​ൻ സൈ​നു​ദ്ദീ​നു​മു​ണ്ട്. ആ​വ​ശ്യ​ക്കാ​ർ 7736701226, 9995662225 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story