മുക്കുപണ്ടം പണയ തട്ടിപ്പ്; മുഖ്യ പ്രതികളിലൊരാൾ അറസ്റ്റിൽ
text_fieldsകരുമാല്ലൂർ : മാഞ്ഞാലി സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയം െവച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ മുഖ്യ പ്രതികളിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മാഞ്ഞാലി ചീനംകോട് വീട്ടിൽ ഷിയാസാണ്(31) ആലുവ വെസ്റ്റ് (ആലങ്ങാട്) പൊലീസിെൻറ പിടിയിലായത്. മാളികംപീടിക പ്രദേശത്ത് ഒളിവിൽ കഴിയുകയായിരുന്നു. മാഞ്ഞാലി സഹകരണ ബാങ്കിൽ 11 പേർ ചേർന്നാണ് മുക്ക് പണ്ടം പണയപ്പെടുത്തി 20.15 ലക്ഷം രൂപ തട്ടിയെടുത്തത്.
ഇതു സംബന്ധിച്ച് ആലങ്ങാട് പൊലീസിൽ ബാങ്ക് സെക്രട്ടറി ടി.ബി. ദേവദാസ് പരാതി നൽകിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. 2021 മാർച്ച് മുതൽ ജൂലായ് 9 വരെയാണ് 22 തവണകളായി മുക്ക് പണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയത്. ബാങ്ക് അംഗങ്ങളായ മാഞ്ഞാലി കുന്നുംപുറത്ത് മണപാടത്ത് വീട്ടിൽ സുനീർ , ചീനംകോട് ഷിയാസ്, നടുവിലത്തട്ടിൽ ശെൽവൻ, കൊളുത്തങ്കൽ വീട്ടിൽ രവീന്ദ്രൻ , ലക്ഷം വീട്ടിൽ സനോജ്, ചീനംകോട് സജീർ , പുത്തൻപറമ്പിൽ റഫീഖ്, വാക്കയിൽ സുനീർ , പുന്നിലത്ത് ഷെഫീഖ്, പൂങ്കുഴിപറമ്പിൽ അനു എന്നിവരാണ് തട്ടിപ്പ് നടത്തിയത്.
രവീന്ദ്രൻ കോൺഗ്രസ് പ്രവർത്തകനും മുൻ പഞ്ചായത്ത് അംഗവുമാണ്. ഇയാൾ ഉൾെപ്പടെ മറ്റുള്ളവർ ഇപ്പോഴും ഒളിവിലാണ്. മാഞ്ഞാലി ബാങ്കിലെ സംഭവം അറിഞ്ഞതോടെ പൊലീസിെൻറയും സഹകരണ രജിസ്ട്രാറുടെയും സാന്നിധ്യത്തിൽ അംഗീകൃത അപ്രൈസറെ കൊണ്ട് സമീപ ബാങ്കുകളിലെ പണയത്തിലുള്ള മുഴുവൻ സ്വർണാഭരണങ്ങളും പുനഃപരിശോധന നടത്തണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

