ബൈക്കില് കറങ്ങി മാല മോഷണം; നാലുപേര് പിടിയില്
text_fieldsകിഴക്കമ്പലം: ബൈക്കില് കറങ്ങി സ്ത്രീകളുടെ മാല മോഷ്ടിക്കുന്ന സംഘത്തെ പൊലീസ് പിടികൂടി. ആലുവ കോമ്പാറ ചിന്നവീട്ടില് ഫസല് സക്കീര് (20), കലൂര് മക്കഞ്ചംപറമ്പ് കുഞ്ചത്തായി വീട്ടില് നിഷാദ് (32), കോമ്പാറ കൂലിയ വീട്ടില് ഷിഫാസ് (21) എന്നിവരെയും പ്രയപൂര്ത്തിയാകാത്ത ഒരാളെയുമാണ് പിടികൂടിയത്. ഏതാനും ദിവസം മുമ്പ് കിഴക്കമ്പലം ഞാറള്ളൂര് ഭാഗത്ത് സ്കൂട്ടര് നിര്ത്തി മൊബൈല് ഫോണില് സംസാരിക്കുകയായിരുന്ന സ്ത്രീയുടെ രണ്ട് പവെൻറ മാല പൊട്ടിച്ച് കടന്ന കേസിലാണ് പ്രതികളെ പിടികൂടിയത്്.
ജില്ലയില് സമാനരീതിയില് നടന്ന മോഷണങ്ങളില് ഉപയോഗിച്ച ബൈക്കുകളെക്കുറിച്ച് അന്വേഷിക്കാന് റൂറല് ജില്ല പൊലീസ് മേധാവി കെ. കാര്ത്തിക് ഉദ്യോഗസ്ഥര്ക്ക് നിർദേശം നല്കിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തില് നടത്തിയ അന്വേഷണമാണ് അറസ്റ്റിലേക്ക് നയിച്ചത്. ജൂലൈയിൽ വാഴക്കുളം, കുറുപ്പംപടി പൊലീസ് സ്റ്റേഷന് പരിധികളിലും ഇവര് മോഷണം നടത്തിയിരുന്നു.
പെരുമ്പാവൂര് ഡിവൈ.എസ്.പി കെ. ബിജുമോെൻറ നേതൃത്വത്തില് കുന്നത്തനാട് ഇന്സ്പെക്ടര് വി.ടി.ഷാജന്, എസ്.ഐമാരായ കെ.ടി. ഷൈജന്, ഒ.വി. സാജന്, എ.എസ്.ഐ സത്താർ, സീനിയര് സിവില് പൊലീസ് ഓഫിസര്മാരായ മനാഫ്, ശിവദാസ്, അനൂപ്, അജില്കുമാർ, നിഷാദ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

