Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആയുധങ്ങളുമായി കാറിൽ സഞ്ചരിച്ച നാലംഗ സംഘം പിടിയിൽ
text_fieldsbookmark_border
കളമശ്ശേരി പൊലീസ് പിടികൂടിയവർ
കളമശ്ശേരി: ആയുധങ്ങളുമായി കാറിൽ സഞ്ചരിച്ച നാലംഗ സംഘത്തെ കളമശ്ശേരി പൊലീസ് പിടികൂടി. ആലുവ സ്വദേശികളായ ചെങ്ങമനാട് മഹിളാലയത്തിന് സമീപം കുഴലകത്തൂട്ട് അനീഷ് (38), പറവൂർ കവലയിൽ വള്ളൂർ കണ്ടത്തിൽ മിഥുൻ (27), ദേശം റോഡിൽ ഉമ്മൻകുളം മുഹമ്മദ് ഫാസിൽ (28), മണപ്പുറം റോഡിൽ കുറുത്തിക്കുഴിയിൽ ബേസിൽ (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വെള്ളിയാഴ്ച അർധരാത്രി പ്രീമിയർ ജങ്ഷനിൽ അപ്പോളോ കമ്പനിക്ക് എതിർവശത്തുനിന്നാണ് അറസ്റ്റ് ചെയ്തത്. രാത്രി പട്രോളിങ്ങിനിടെയാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. കവർച്ച നടത്താനുള്ള ശ്രമത്തിലായിരുന്നെന്നാണ്പൊ ലീസ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

