Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എം.ഡി.എം.എയും കഞ്ചാവുമായി നാലുപേർ പിടിയിൽ
text_fieldsbookmark_border
മുഹമ്മദ് റാഫി, റിൻഷാദ് നൗഷാദ്, നിധിൻ കൃഷ്ണ, അക്ബർ
Listen to this Article
പള്ളുരുത്തി: പള്ളുരുത്തിയിൽ എം.ഡി.എം.എയും കഞ്ചാവുമായി നാല് യുവാക്കൾ പിടിയിൽ. കുമ്പളങ്ങി വലിയപറമ്പിൽ വി.കെ. നിധിൻ കൃഷ്ണ (26), പൂച്ചാക്കൽ പുതിയ കോവിലകം വീട്ടിൽ പി.എസ്. അക്ബർ (35), എരമല്ലൂർ പൊഴിവേലിയിൽ മുഹമ്മദ് റാഫി (33), അരൂക്കുറ്റി സ്റ്റാർ വില്ലയിൽ റിൻഷാദ് നൗഷാദ് (32) എന്നിവരെയാണ് പള്ളുരുത്തി പൊലീസ് പിടികൂടിയത്.
135 ഗ്രാം എം.ഡി.എം.എയും 570 ഗ്രാം കഞ്ചാവും ഇവരിൽനിന്ന് പിടിച്ചെടുത്തു. പള്ളുരുത്തിയിലെ ലോഡ്ജിൽ മയക്കുമരുന്നുമായി നാലംഗ സംഘമുണ്ടെന്ന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Next Story

