നാലു കിലോ കഞ്ചാവ് പിടികൂടി
text_fieldsകൊച്ചി: നഗരപരിധിയിൽ നാലു കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. കഴിഞ്ഞ ദിവസം രാത്രി കൊച്ചി സിറ്റി ഡാൻസാഫും ചേരാനല്ലൂർ പൊലീസും േചർന്ന് ചേരാനല്ലൂരിൽ നടത്തിയ പരിശോധനയിലാണ് നിരവധി കേസുകളിൽ പ്രതിയായ വടുതല നെടിയത്തറ റോഡിൽ പുഴമംഗലത്ത് വീട്ടിൽ ജോസഫ് ജിബിൻ ജോൺ (24) അറസ്റ്റിലായത്. ഇടപ്പള്ളി, കുന്നുംപുറം ഭാഗത്തുനിന്ന് വിൽപനക്ക് കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്. വടുതല പച്ചാളം െറയിൽവേ ട്രാക്കുകളും പരിസരങ്ങളും കേന്ദ്രീകരിച്ച് മയക്കുമരുന്ന് കഞ്ചാവ് വിൽപന നടത്തുന്ന മുഖ്യകണ്ണിയാണ് ഇയാളെന്ന് പൊലീസ് അറിയിച്ചു. എക്സൈസിലും പൊലീസിലുമായി കേസുകൾ നിലവിലുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഡി.സി.പി ഐശ്വര്യ ഡോംഗ്രേയുടെ നിർദേശപ്രകാരം നാർകോട്ടിക് അസി. കമീഷണർ കെ.എ. തോമസ്, എറണാകുളം നോർത്ത് ഇൻസ്പെക്ടർ വിജയരാഘവൻ, ഡാൻസാഫ് എസ്.ഐ ജോസഫ് സാജൻ, ചേരാനല്ലൂർ എസ്.ഐ കെ.എം. സന്തോഷ് മോൻ, എ.കെ. എൽദോ, എ.എസ്.ഐ ഷുക്കൂർ, സീനിയർ സി.പി.ഒ പോൾ എൽവി, പ്രശാന്ത് ബാബു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
മയക്കുമരുന്നിനെക്കുറിച്ച് വിവരം ലഭിച്ചാൽ 9995966666 എന്ന നമ്പറിൽ വാട്സ് ആപ് ഫോർമാറ്റിലുള്ള 'യോദ്ധാവ്' ആപ്പിലേക്ക് അയക്കണെമന്നും അറിയിക്കുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും കമീഷണർ നാഗരാജു അറിയിച്ചു. 9497980430 എന്ന ഡാൻസാഫ് നമ്പറിലും അറിയിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

