റമ്പൂട്ടാൻ കൃഷിയിൽ സജീവമായി മുന്‍ എം.എല്‍.എ
text_fieldsബാബു പോള്‍ വീട്ടുമുറ്റത്തെ റമ്പൂട്ടാന്‍ മരത്തില്‍നിന്ന് വിളവെടുക്കുന്നു
മൂവാറ്റുപുഴ: മുഴുവൻസമയ രാഷ്ട്രീയ പ്രവർത്തനത്തിെൻറ തിരക്കിനിടയിലും റമ്പൂട്ടാന്‍ കൃഷി ചെയ്ത് മധുരം പകരുകയാണ് കര്ഷകന് കൂടിയായ മുന്‍ എം.എല്‍.എ ബാബു പോള്‍. തൃക്കളത്തൂരിലെ വീട്ടുമുറ്റത്ത് നട്ട റമ്പൂട്ടാന്‍ മരങ്ങളില്‍ നിറയെ പഴങ്ങള്‍ പാകമായി വരുന്നതിെൻറ സന്തോഷത്തിലാണ് ഈ നേതാവ്. ഒഴിവുസമയം മുഴുവൻ ബാബു പോൾ ചെലവഴിക്കുന്നത് കൃഷിയിടത്തിലാണ്. തെൻറ ആവശ്യത്തിനു പുറമെ, വീട്ടിൽ വരുന്നവരെ സത്കരിക്കുന്നതിനും ഇവയാണ് നൽകുന്നത്. പിന്നെ കുറെ വിൽക്കാനും കഴിയുന്നുണ്ട്.
മൂവാറ്റുപുഴ മേഖലയിലെ കർഷകർ റമ്പൂട്ടാന്‍ കൃഷി ചെയ്യാൻ തുടങ്ങിയിട്ട് കുറച്ചു വർഷമേ ആയുള്ളൂ. ഇതിെൻറ സാമ്പത്തിക ലാഭം മനസ്സിലായതോടെ കൃഷി വ്യാപകമായി കഴിഞ്ഞു. കല്ലൂര്‍ക്കാട്, ആയവന, മഞ്ഞള്ളൂര്‍, മാറാടി തുടങ്ങി കിഴക്കൻ മേഖലയിലെ പഞ്ചായത്തുകളിൽ മിക്കയിടങ്ങളിലും റമ്പൂട്ടാന്‍ കൃഷിയുണ്ട്. ചുവപ്പും കടും ചുവപ്പും മഞ്ഞയും ഒക്കെയായി മരങ്ങളില്‍ പാകമായി കിടക്കുന്ന പഴങ്ങള്‍ നിറഞ്ഞ റമ്പൂട്ടാന്‍ മരങ്ങള്‍ ഇപ്പോള്‍ കിഴക്കന്‍ മേഖലക്ക് പുതുമയല്ല. പരിചരണവും വളപ്രയോഗവുമൊന്നുമില്ലാതെ രുചിയുള്ള പഴങ്ങള്‍ ലഭിക്കുമെന്നതും നല്ല വില കിട്ടുമെന്നതും കൃഷി വ്യാപകമാകാൻ കാരണമായി. കൃഷി വ്യാപിച്ചെങ്കിലും ഇക്കൊല്ലം കര്‍ഷകര്‍ക്ക് വലിയ ആഹ്ലാദമൊന്നും ഇല്ല. വില കുറഞ്ഞതും ശക്തമായ മഴയില്‍ പാകമാകും മുേമ്പ വലിയതോതില്‍ താഴെവീണു നശിച്ചതും വിനയായി. മിക്കയിടത്തും വിളവെടുപ്പ് ഇത്തവണ വൈകിയാണ് ആരംഭിച്ചിരിക്കുന്നത്. ചില പ്രദേശങ്ങളില്‍ കാലാവസ്ഥ വ്യതിയാനം മൂലം പഴുത്തു തുടങ്ങിയിട്ടില്ല. കഴിഞ്ഞ വര്‍ഷത്തെ വിളവ് ഇക്കൊല്ലം ഇല്ലെന്നും കര്‍ഷകര്‍ പറയുന്നു. മരങ്ങള്‍ നിറയെ കായ് ഉണ്ടായെങ്കിലും അപ്രതീക്ഷിത മഴയും കാറ്റും പഴങ്ങള്‍ തല്ലിക്കൊഴിച്ചു താഴെയിട്ടു. പകുതിപോലും കിട്ടിയില്ലെന്നാണ് കര്‍ഷകരുടെ ദുഃഖം.
160 രൂപയാണ് മൊത്തവില. 200 മുതല്‍ 250 രൂപയാണ് ചില്ലറവില. വഴിയോരങ്ങളിലടക്കം വിൽപന ആരംഭിച്ചതോടെ തൈകള്‍ വാങ്ങാനും കൃഷിയെക്കുറിച്ച് അറിയാനും എത്തുന്നവരുടെ എണ്ണവും വര്‍ധിച്ചിരിക്കുകയാണ്. വിദേശയിനം പഴമാണെങ്കിലും ഇവിടുത്തെ കാലാവസ്ഥയിലും നല്ല വിളവ് നല്‍കുന്നുണ്ട്. ഡിസംബര്‍ മുതല്‍ ഫെബ്രുവരിവരെയുള്ള കാലയളവിലാണ് മരം പൂക്കുന്നത്. മേയ് മുതല്‍ ജൂലൈവരെയുള്ള കാലയളവില്‍ കായ്കള്‍ പഴുക്കും. കാലാവസ്ഥമാറ്റം അനുസരിച്ച് ഇതില്‍ മാറ്റങ്ങള്‍ ഉണ്ടാകാറുണ്ട്. ഏറ്റവും രുചികരമായ പഴങ്ങളിലൊന്നാണ് റമ്പൂട്ടാന്‍. തണലിനൊപ്പം നല്ല വളപ്രയോഗവും ജലസേചനവും കൃഷിക്ക് അത്യാവശ്യമാണ്. പക്ഷികള്‍ പഴങ്ങള്‍ കൊത്തിയെടുക്കാതെ വലയിട്ട് സംരക്ഷിക്കുകയാണിപ്പോള്‍. ഇതുമാത്രമാണ് അല്പം ചെലവേറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

