പീഡനശ്രമം: പ്രതിക്ക് അഞ്ചുവർഷം കഠിന തടവ്
text_fieldsകൊച്ചി: 10 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിക്ക് അഞ്ചുവർഷം തടവും 10,000 രൂപ പിഴയും ശിക്ഷ.മട്ടാഞ്ചേരി കപ്പലണ്ടിമുക്ക് ചെട്ടിയാട്ട് പറമ്പ് വീട്ടിൽ ടി.ജി. ബിജുവിനെയാണ് (41) എറണാകുളം അഡീഷനൽ സെഷൻസ് (സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമം പരിഗണിക്കുന്ന പ്രത്യേക) ജഡ്ജി പി.ജെ. വിൻസെൻറ് ശിക്ഷിച്ചത്.
2017 േമയ് ഏഴിനാണ് സംഭവം. സൈക്കിളിൽ വന്ന ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിെൻറ സി.സി.ടി.വി ദൃശ്യങ്ങളും കുട്ടിയുടെ മൊഴിയും കണക്കിലെടുത്താണ് ശിക്ഷ വിധിച്ചത്. പള്ളുരുത്തി സി.ഐ കെ.ജി. അനീഷാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകിയത്.പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ബിന്ദു പി.എ ഹാജരായി.

