എഫ്.ഐ.ടി പെട്രോൾ പമ്പ് തുടങ്ങുന്നു
text_fieldsഎഫ്.ഐ.ടി കമ്പനിയിൽ സ്ഥാപിച്ച ആധുനിക ബാൻഡ്സോ മെഷീൻ
ആലുവ: പൊതുമേഖല സ്ഥാപനമായ ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂർ ലിമിറ്റഡ് (എഫ്.ഐ.ടി) വൈവിധ്യവത്കരണത്തിലേക്ക്. 1946 ൽ ആരംഭിച്ച ഈ സ്ഥാപനം ഇടക്കാലത്ത് നഷ്ടത്തിൽ പ്രവർത്തിച്ചുവരികയായിരുന്നുവെന്നും എന്നാൽ, 2022- 23 സാമ്പത്തിക വർഷത്തിൽ പ്രവർത്തനലാഭത്തിലെത്തിയതായും ചെയർമാൻ ആർ. അനിൽകുമാർ, മാനേജിങ് ഡയറക്ടർ എൻ. ഇന്ദു വിജയൻ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ദേശീയപാതയോരത്തെ കമ്പനി ഭൂമിയിൽ വലിയ പെട്രോൾ പമ്പ് ആരംഭിക്കും. സർക്കാർ അനുവദിച്ച തുക ഉപയോഗിച്ച് കമ്പനിയിൽ ആധുനിക ബാൻഡ്സോ മെഷീൻ സ്ഥാപിച്ചിട്ടുണ്ട്. ഇതിന്റെ സ്വിച്ച് ഓണും നവീകരിച്ച കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനവും പെട്രോൾ പമ്പ് പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനവും ബുധനാഴ്ച രാവിലെ 9.15 ന് മന്ത്രി പി. രാജീവ് നിർവഹിക്കും. സീനിയർ മാനേജർ ടി.പി. ബൈജു, മാനേജർമാരായ രമ്യ.എ. നായർ, പി.എസ്. ഷിബു കുമാർ, നൈനാൻ ജോർജ്, ജസ്റ്റിൻ തോമസ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

