മത്സ്യബന്ധനത്തിന് വീണ്ടും ഭീഷണി; കടലിലെ കെണ്ടയ്നറുകളിൽ കുടുങ്ങി വലകൾ കീറുന്നു
text_fields‘അത്യുന്നതൻ’ വള്ളത്തിലെ കീറിയ വലകൾ
മട്ടാഞ്ചേരി: കടലിൽ കിടക്കുന്ന കണ്ടെയ്നറുകൾ മത്സ്യബന്ധനത്തിന് വീണ്ടും ഭീഷണിയാകുന്നു. കഴിഞ്ഞദിവസം അത്യുന്നതൻ എന്ന വള്ളത്തിലെ വലകൾ കെണ്ടയ്നറിൽ ഉടക്കി കീറി. 20 നോട്ടിക്കൽ മൈൽ അകലെ മത്സ്യബന്ധനം നടത്തുകയായിരുന്ന വള്ളത്തിന്റെ വലകൾ കെണ്ടയിനറിൽ കുടുങ്ങി കീറിയതായി തൊഴിലാളികൾ പറയുന്നു. ചെല്ലാനം സ്വദേശികളായ പത്തുപേർ ചേർന്ന് നടത്തുന്നതാണ് ഈ വളളം. വലകളിൽ ഉണ്ടായിരുന്ന മത്സ്യങ്ങളും പൂർണമായി നഷ്ടപ്പെട്ടു.
ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായതെന്ന് തൊഴിലാളികൾ പറയുന്നു. ഏഴുമാസം മുമ്പ് കൊച്ചി തീരത്ത് അപകടത്തിൽപെട്ട എം.എസ്.സി എൽസ എന്ന കപ്പലിൽനിന്ന് കടലിൽ പതിച്ച കണ്ടെയ്നറുകളുടെ അവശിഷ്ടം പൂർണമായും നീക്കാത്തത് മത്സ്യത്തൊഴിലാളികളെ ദുരിതത്തിലാക്കുകയാണ്. ചെല്ലാനം തീരത്തുനിന്ന് മത്സ്യബന്ധനത്തിനായി പോകുന്ന അമ്പതോളം തൊഴിലാളികൾ ജോലിചെയ്യുന്ന വലിയ വള്ളങ്ങൾക്ക് കടലിൽ കിടക്കുന്ന കണ്ടയ്നറുകൾ വിനയായി മാറിയിട്ടുണ്ടെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. പല മത്സ്യബന്ധനയാനങ്ങൾക്കും ഇത്തരത്തിൽ നാശനഷ്ടം ഉണ്ടാകുമ്പോഴും നഷ്ടപരിഹാരത്തിന് നടപടികൾ ഉണ്ടാകുന്നില്ലെന്നാണ് തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

