Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഒരു തീപ്പൊരി മതി......

ഒരു തീപ്പൊരി മതി... എല്ലാം തീരാൻ..! ചൂടുകൂടിയതോടെ തീപിടിത്തങ്ങളും വർധിക്കുന്നു

text_fields
bookmark_border
ഒരു തീപ്പൊരി മതി... എല്ലാം തീരാൻ..! ചൂടുകൂടിയതോടെ തീപിടിത്തങ്ങളും വർധിക്കുന്നു
cancel
camera_alt

ശനിയാഴ്ച തീ​പി​ടിത്തം ഉ​ണ്ടാ​യ പു​ല്ലേ​പ്പ​ടി പാ​ല​ത്തി​ന് താ​ഴെ അ​വ​ശേ​ഷി​ച്ച ആ​ക്രി സാ​ധ​ന​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്നു

കൊച്ചി: കടുത്ത ചൂടിൽ നാടും നഗരവും വെന്തുരുകുമ്പോൾ ജില്ലയുടെ പലമേഖലയിലായി അടിക്കടിയുണ്ടാകുന്ന തീപിടിത്തങ്ങൾ ആശങ്ക വർധിപ്പിക്കുന്നു. പ്രത്യേകിച്ച് തുറസ്സായ മേഖലകളിലും ആക്രിക്കടകളിലുമെല്ലാമായാണ് തീപിടിത്തങ്ങൾ ആവർത്തിക്കുന്നത്. കൊച്ചി നഗരത്തിലെ പുല്ലേപ്പടിയിൽ മാത്രം ഒരു മാസം പിന്നിടുമ്പോൾ രണ്ട് വൻതീപിടിത്തങ്ങളാണ് സംഭവിച്ചത്, അതും വെറും 100 മീറ്റർ ദൂരപരിധിക്കിടയിലുള്ള രണ്ട് ആക്രിഗോഡൗണുകളിൽ.

ഇതുമാത്രമല്ല, ചെറുതും വലുതുമായി നിരവധി അഗ്നിബാധകളാണ് ജില്ലയിൽ നിത്യേനയെന്നോണം അരങ്ങേറുന്നത്. മാലിന്യങ്ങളും ആക്രിസാധനങ്ങളും പൊതു ഇടങ്ങളിൽ കൂട്ടിയിടുമ്പോൾ തീപിടിക്കുന്നതാണ് അപകടത്തിന്‍റെ വ്യാപ്തി വർധിപ്പിക്കുന്നത്. കഴിഞ്ഞ നാലു മാസത്തിനിടെ എറണാകുളം ഗാന്ധിനഗർ ഫയർ സ്റ്റേഷനിൽ മാത്രം 100ലേറെ ഫയർ കോളുകൾ വന്നതായി ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. ഇതിൽ ചെറുതും വലുതുമുണ്ട്. പൊതുവിടങ്ങളിൽ ആക്രിക്കടകളും മറ്റും പ്രവർത്തിക്കുമ്പോൾ ഏറെ ജാഗ്രത വേണമെന്നാണ് പുല്ലേപ്പടിയിലെ രണ്ട് സംഭവങ്ങളും ചൂണ്ടിക്കാട്ടുന്നത്.

ഇക്കഴിഞ്ഞ മാർച്ച് 18നാണ് എം.ജി റോഡ് ഭാഗത്തേക്ക് പുല്ലേപ്പടി പാലം അവസാനിക്കുന്നിടത്ത് സി.പി ഉമ്മർ റോഡിലെ ഗോഡൗണിൽ വലിയ തീപിടിത്തമുണ്ടായത്. അന്നത്തേക്കാൾ വ്യാപ്തിയുള്ള അഗ്നിബാധയാണ് ശനിയാഴ്ച പുല്ലേപ്പടി മാധ്യമം കൊച്ചി യൂനിറ്റിനു മുന്നിൽ സംഭവിച്ചത്. ഇക്കഴിഞ്ഞ ഡിസംബർ അവസാനത്തിൽ എറണാകുളം ബ്രോഡ്വേയിലും വലിയ തീപിടിത്തമുണ്ടായിരുന്നു. അന്തരീക്ഷത്തിൽ ചൂട് ക്രമാതീതമായി വർധിക്കുന്ന സന്ദർഭങ്ങളിൽ ഗ്രൗണ്ട് ഫയർ ആണ് കൂടുതലായും സംഭവിക്കുന്നതെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.

വ​ലി​ച്ചെ​റി​യ​ല്ലേ, വ​ലി​യ വി​ല കൊ​ടു​ക്കേ​ണ്ടി വ​രും

സി​ഗ​റ​റ്റ് വ​ലി​ച്ച ശേ​ഷം അ​ല​ക്ഷ്യ​മാ​യി എ​റി​ഞ്ഞു​ക​ള​യു​ന്ന ഒ​രു സി​ഗ​റ​റ്റ് കു​റ്റി, അ​ല്ലെ​ങ്കി​ൽ തീ​പ്പെ​ട്ടി​ക്കൊ​ള്ളി.. നി​സ്സാ​ര​മെ​ന്നു നാം ​വി​ചാ​രി​ക്കു​ന്ന ആ ​വ​ലി​ച്ചെ​റി​യ​ലി​ന് പ​ല​പ്പോ​ഴും ന​ൽ​കേ​ണ്ടി വ​രു​ന്ന​ത് ക​ന​ത്ത വി​ല​യാ​ണ്. പ​ല​പ്പോ​ഴും പ​ല​രു​ടെ​യും ജീ​വ​ൻ ത​ന്നെ ഇ​ല്ലാ​താ​ക്കു​ന്ന, ജീ​വി​ത​കാ​ല​ത്തെ മു​ഴു​വ​ൻ സ​മ്പാ​ദ്യ​വും ഒ​റ്റ​യ​ടി​ക്ക് ചാ​ര​മാ​യി മാ​റു​ന്ന സ്ഥി​തി​യു​ണ്ടാ​വും. ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മാ​ണ് ഇ​തി​ലൂ​ടെ സം​ഭ​വി​ക്കു​ന്ന​ത്. ശ​നി​യാ​ഴ്ച​ത്തെ അ​ഗ്നി​ബാ​ധ​ക്കു കാ​ര​ണം കൃ​ത്യ​മാ​യി തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ലെ​ങ്കി​ലും പു​ല്ലേ​പ്പ​ടി പാ​ല​ത്തി​നു മു​ക​ളി​ൽ നി​ന്ന് ആ​രോ വ​ലി​ച്ചെ​റി​ഞ്ഞ സി​ഗ​ര​റ്റ് കൊ​ള്ളി​യി​ൽ നി​ന്നാ​വാം തീ​പ​ട​ർ​ന്ന​തെ​ന്ന സം​ശ​യം ഉ​യ​രു​ന്നു​ണ്ട്.

വെ​ല്ലു​വി​ളി​യാ​യി ‘റീ​ൽ​സ് പ​ക​ർ​ത്ത​ൽ’

പു​ല്ലേ​പ്പ​ടി​യി​ൽ ശ​നി​യാ​ഴ്ച ഉ​ണ്ടാ​യ വ​ൻ തീ​പി​ടി​ത്തം കാ​ണാ​നും വി​ഡി​യോ പ​ക​ർ​ത്താ​നു​മാ​യി എ​ത്തി​യ​ത് നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ. വൈ​കീ​ട്ട് ആ​റു​മ​ണി​യോ​ടെ​യാ​ണ് ആ​ക്രി സാ​ധ​ന​ങ്ങ​ളി​ൽ നി​ന്ന് തീ​പ​ട​രു​ന്ന ദൃ​ശ്യ​ങ്ങ​ൾ പ​രി​സ​ര​വാ​സി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ പെ​ട്ട​ത്. മി​നി​റ്റു​ക​ൾ​ക്ക​കം ഈ ​മേ​ഖ​ല​യൊ​ന്നാ​കെ ആ​ളി​ക്ക​ത്തി. വി​വ​ര​മ​റി​ഞ്ഞ് ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നു​മാ​ണ് യു​വാ​ക്ക​ളും പ്രാ​യ​മാ​യ​വ​രു​മെ​ല്ലാം ഓ​ടി​യെ​ത്തി​യ​ത്. അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ കേ​ന്ദ്രം കൂ​ടി​യാ​യ പു​ല്ലേ​പ്പ​ടി​യി​ൽ ജോ​ലി ക​ഴി​ഞ്ഞെ​ത്തി​യ തൊ​ഴി​ലാ​ളി​ക​ളും സം​ഭ​വ​മ​റി​ഞ്ഞ് ത​ടി​ച്ചു​കൂ​ടി. എ​ന്നാ​ൽ, ഇ​തി​ൽ ട്രേ​ഡ് യൂ​നി​യ​ൻ തൊ​ഴി​ലാ​ളി​ക​ളും പ്ര​ദേ​ശ​വാ​സി​ക​ളു​മു​ൾ​പ്പെ​ടെ വ​ള​രെ കു​റ​ച്ചു​പേ​ർ മാ​ത്ര​മേ പാ​ല​ത്തി​ന​ടി​യി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന വാ​ഹ​ന​ങ്ങ​ൾ എ​ടു​ത്തു​മാ​റ്റാ​നും പ്രാ​ഥ​മി​ക ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നും മു​ന്നി​ട്ടി​റ​ങ്ങി​യു​ള്ളൂ. ഭൂ​രി​ഭാ​ഗം പേ​രും ഫോ​ണി​ൽ വി​ഡി​യോ​യും ചി​ത്ര​ങ്ങ​ളും എ​ടു​ക്കു​ന്ന തി​ര​ക്കി​ലാ​യി​രു​ന്നു. ഇ​വ​രെ നി​യ​ന്ത്രി​ക്കാ​ൻ എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പൊ​ലീ​സ് ന​ന്നേ പ​ണി​പ്പെ​ട്ടു. ആ​ക്രി​സാ​ധ​ന​ങ്ങ​ൾ​ക്കി​ട​യി​ലു​ള്ള ചി​ല്ലു​കു​പ്പി​ക​ൾ പൊ​ട്ടി​യാ​ലു​ണ്ടാ​കു​ന്ന അ​പ​ക​ടം പ​റ​ഞ്ഞ് മ​ന​സി​ലാ​ക്കാ​ൻ ശ്ര​മി​ച്ചി​ട്ടും ആ​ളു​ക​ൾ പി​ന്തി​രി​ഞ്ഞു​പോ​കാ​തെ മു​ന്നോ​ട്ടു നീ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​ത് അ​ഗ്നി​ര​ക്ഷാ സേ​ന​ക്കും പൊ​ലീ​സി​നും വ​ലി​യ ത​ല​വേ​ദ​ന​യാ​ണ് സൃ​ഷ്ടി​ച്ച​ത്. ആ​ളു​ക​ൾ ത​ടി​ച്ചു​കൂ​ടി​യ​ത് ഗ​താ​ഗ​ത ത​ട​സ്സ​ത്തി​നും കാ​ര​ണ​മാ​യി.

വേ​ണം മു​ൻ​ക​രു​ത​ൽ

ആ​ക്രി​ക്ക​ട​ക​ളും ഗോ​ഡൗ​ണു​ക​ളും പ്ര​വ​ർ​ത്തി​ക്കു​മ്പോ​ൾ അ​ടി​സ്ഥാ​ന​പ​ര​മാ​യ മ​ൻ​ക​രു​ത​ലു​ക​ൾ എ​ടു​ക്ക​ണ​മെ​ന്ന് അ​ഗ്നി​ര​ക്ഷാ​സേ​ന ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ജ​ന​വാ​സ​മേ​ഖ​ല​യി​ൽ ഇ​ത്ത​രം കേ​ന്ദ്ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​തു ത​ന്നെ ഏ​റെ അ​പ​ക​ട​ക​ര​മാ​ണ്. ഫ​യ​ർ എ​ൻ​ജി​ന് സു​ഗ​മ​മാ​യി എ​ത്താ​നാ​വു​ന്നി​ട​ത്താ​യി​രി​ക്ക​ണം ക​ട പ്ര​വ​ർ​ത്തി​ക്കേ​ണ്ട​ത്, ആ​വ​ശ്യ​ത്തി​ന് വി​സ്തൃ​തി വേ​ണം, ത​ദ്ദേ​ശ സ്ഥാ​പ​ന ലൈ​സ​ൻ​സ് വേ​ണം, ഫ​യ​ർ​ലൈ​ൻ ഒ​രു​ക്ക​ണം, 25,000 ലി​റ്റ​ർ വെ​ള്ളം സം​ഭ​രി​ച്ചു​വെ​ക്ക​ണം തു​ട​ങ്ങി​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ഒ​ട്ടേ​റെ​യു​ണ്ടെ​ങ്കി​ലും പാ​ലി​ക്ക​പ്പെ​ടാ​റി​ല്ലെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

പൊ​തു​ഇ​ട​ങ്ങ​ളി​ലെ മാ​ലി​ന്യ​ത്തി​നും മ​റ്റും തീ​പി​ടി​ക്കു​ന്ന​ത് ത​ട​യാ​നും നാം ​ശ്ര​ദ്ധി​ക്കേ​ണ്ട​തു​ണ്ട്. അ​ല​ക്ഷ്യ​മാ​യി മാ​ലി​ന്യം കൂ​ട്ടി​യി​ട്ട് ക​ത്തി​ക്കു​ന്ന​ത് വ​ലി​യ അ​ത്യാ​ഹി​ത​ത്തി​ലേ​ക്ക് ന​യി​ക്കും. എ​ത്ര കു​റ​ച്ച് മാ​ലി​ന്യ​മാ​ണെ​ങ്കി​ലും തീ ​പൂ​ർ​ണ​മാ​യും ക​ത്തി​തീ​ർ​ന്ന് വെ​ള്ള​മൊ​ഴി​ക്കു​ന്ന​തു വ​രെ നോ​ക്കി​നി​ൽ​ക്ക​ണം. തീ​യി​ട്ട് മ​റ്റു കാ​ര്യ​ങ്ങ​ളി​ലേ​ക്ക് പോ​യാ​ൽ, ചെ​റി​യൊ​രു കാ​റ്റ​ടി​ച്ചാ​ൽ ത​ന്നെ വേ​ഗ​ത്തി​ൽ ആ​ളി​പ്പ​ട​രാ​നി​ട​യു​ണ്ട്. ന​ട്ടു​ച്ച സ​മ​യ​ത്ത് തീ ​ക​ത്തി​ക്കാ​തി​രി​ക്കു​ക. ഈ ​സ​മ​യ​ത്ത് കാ​റ്റി​ന് ശ​ക്തി കൂ​ടാ​നും വേ​ഗ​ത്തി​ൽ ആ​ളി​പ്പ​ട​രാ​നും ഇ​ട​യാ​ക്കും. കൂ​ടാ​തെ, മാ​ലി​ന്യം ക​ത്തി​ക്കു​മ്പോ​ൾ എ​പ്പോ​ഴും മു​ൻ​ക​രു​ത​ലെ​ന്നോ​ണം ആ​വ​ശ്യ​ത്തി​ന് വെ​ള്ളം ക​രു​തി​വെ​ക്കു​ക. അ​ബ​ദ്ധ​വ​ശാ​ൽ തീ ​പ​ട​ർ​ന്നാ​ൽ വെ​ള്ളം തി​ര​ഞ്ഞു​പോ​കേ​ണ്ട​തി​ല്ല. മാ​ലി​ന്യ​ങ്ങ​ൾ കൂ​ട്ടി​യി​ടു​ന്ന​തി​ലും ജാ​ഗ്ര​ത വേ​ണം. അ​ടി​ക്കാ​ടു​ക​ൾ​ക്കും പു​ല്ലി​നും ചൂ​ട് കാ​ല​ത്ത് തീ ​ക​ത്തു​ന്ന​ത് പ​തി​വു​സം​ഭ​വ​മാ​ണ്. ഇ​ത്ത​രം അ​ടി​ക്കാ​ടു​ക​ൾ വെ​ട്ടാ​ൻ ശ്ര​ദ്ധി​ക്കു​ക. ഇ​തി​നെ​ല്ലാം പു​റ​മേ സാ​മൂ​ഹ്യ വി​രു​ദ്ധ​ർ മ​നഃ​പൂ​ർ​വം തീ​യി​ടു​ന്ന സം​ഭ​വ​ങ്ങ​ളു​മു​ണ്ട്. ഇ​തി​നെ​തി​രെ​യും ജാ​ഗ്ര​ത പാ​ലി​ക്ക​ണം. തീ​പി​ടിത്തം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ഉ​ട​ൻ ത​ന്നെ ഫ​യ​ർ​ഫോ​ഴ്സി​നെ (101) അ​റി​യി​ക്കേ​ണ്ട​തും പ്ര​ധാ​ന​മാ​ണ്. ഫ​യ​ർ​ഫോ​ഴ്സ് എ​ത്തു​ന്ന​തു വ​രെ കാ​ത്തു​നി​ൽ​ക്കാ​തെ, വേ​ണ്ട​ത്ര മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ച്ചു​കൊ​ണ്ട് തീ ​അ​ണ​ക്കാ​നോ നി​യ​ന്ത്രി​ക്കാ​നോ ശ്ര​മി​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FireLocal Newsheatwaveeranakulam news
News Summary - Fires are increasing as the temperature rises
Next Story