കുണ്ടന്നൂരും പത്തടിപ്പാലത്തും തീപിടിത്തം
text_fieldsദേശീയ പാത പത്തടിപ്പാലത്തെ ഒഴിഞ്ഞ പറമ്പിലെ
തീപിടുത്തം അഗ്നി രക്ഷാസേന അണക്കുന്നു
മരട്: കുണ്ടന്നൂരിൽ ഒഴിഞ്ഞ പറമ്പിൽ തീപിടിത്തമുണ്ടായത് പരിഭ്രാന്തി പരത്തി. ഞായറാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു സംഭവം.കുണ്ടന്നൂർ വൈറ്റ് ഫോർട്ട് ഹോട്ടലിന് എതിർവശത്ത് മഹീന്ദ്ര കാർ യാർഡിന് സമീപത്തെ ഒഴിഞ്ഞ പറമ്പിലാണ് തീപിടിച്ചത്. സമീപം യാർഡിലേക്കുള്ള നിരവധി വാഹനങ്ങൾ ഇവിടെ ഉണ്ടായിരുന്നു.
തീപിടിത്തമുണ്ടായ ഉടൻ വാഹനങ്ങൾ മാറ്റിയതിനാൽ വൻ അപകടം ഒഴിവായി. സമീപത്തുണ്ടായിരുന്നവർ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ കടവന്ത്രയിൽനിന്നുമുള്ള രണ്ട് വണ്ടി അഗ്നിരക്ഷാസേന എത്തിയാണ് തീയണച്ചത്.
കുണ്ടന്നൂരിൽ ഒഴിഞ്ഞ പറമ്പിലെ തീപിടിത്തം അഗ്നിരക്ഷാസേനഅണക്കുന്നു
കളമശ്ശേരി: ദേശീയപാതയിൽ പത്തടിപ്പാലത്ത് ഒഴിഞ്ഞ പറമ്പിലെ മാലിന്യക്കൂമ്പാരത്തിൽ തീപിടിത്തം. പത്തടിപ്പാലം ചരിത്ര മ്യൂസിയത്തിനോട് ചേർന്നുള്ള പറമ്പിലെ മാലിന്യത്തിനാണ് തീപിടിച്ചത്.
ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. ഇതിന് സമീപത്തായി നിരവധി വാഹനങ്ങളും പാർക്ക് ചെയ്തിരുന്നു. അഗ്നിരക്ഷാസേന ഉടൻ സ്ഥലത്തെ തീ അണച്ചതോടെ വലിയ അപകടം ഒഴിവായി. വാഹനങ്ങൾ ഇവിടെനിന്ന് മാറ്റുകയും ചെയ്തു.

