എടയാറിൽ പ്ലൈവുഡ് കമ്പനിയിൽ തീപിടിത്തം
text_fieldsഎടയാർ ലക്ഷ്മി ടിമ്പറിലുണ്ടായ തീപിടിത്തം
ടിമ്പറിലുണ്ടായ തീപിടിത്തം
കടുങ്ങല്ലൂർ: എടയാറിൽ പ്ലൈവുഡ് കമ്പനിയിൽ തീപിടിത്തം. ബുധനാഴ്ച രാവിലെയുണ്ടായ തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായതായി കണക്കാക്കുന്നു. ലക്ഷ്മി ടിമ്പറിലാണ് രാവിലെ ആറിനുശേഷം തീപിടിച്ചത്. ഡ്രയറിൽനിന്നാണ് തീപടർന്നത്.
ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് അറിയുന്നു. ഡ്രയറിനടുത്ത് ഉണ്ടായിരുന്ന വിനീറിലേക്ക് തീപടർന്നതോടെ ആളിക്കത്തി.
തീപിടിക്കുമ്പോൾ ആളുകൾ അകത്ത് ഉണ്ടായിരുന്നു. ആർക്കും അപകടമില്ല. അഗ്നിരക്ഷ സേനയുടെ സമയോചിത ഇടപെടൽ മൂലം തീവ്യാപിക്കുന്നത് ഒഴിവായി. ഏലൂർ അഗ്നിരക്ഷ യൂനിറ്റാണ് ആദ്യമെത്തിയത്.
തുടർന്ന് ആലുവ, ഗാന്ധിനഗർ, കാക്കനാട് യൂനിറ്റുകളും എത്തി. രണ്ടര മണിക്കൂർ നീണ്ട പ്രയത്നത്തിനൊടുവിലാണ് തീയണച്ചത്. തൃക്കാക്കര അഗ്നിരക്ഷ നിലയം സ്റ്റേഷൻ ഓഫിസർ ബൈജു, ഏലൂർ ഓഫിസ് ഇൻ ചാർജ് ഗ്രേഡ് എ.എസ്.എഫ്.ഒ പി.കെ. സജീവൻ തുടങ്ങിയവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

