Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ്: യുവാവ് പിടിയിൽ
text_fieldsbookmark_border
പള്ളുരുത്തി: സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയെ പള്ളുരുത്തി പൊലീസ് പിടികൂടി. ആലപ്പുഴ മണ്ണഞ്ചേരി ഷഹനാസ് മൻസിലിൽ സാനിഫിനെയാണ് (33) പൊലീസ് അറസ്റ്റ് ചെയ്തത്. പള്ളുരുത്തി മരുന്നുകട ജങ്ഷനിൽ പ്രവർത്തിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ച് 70,000 രൂപ തട്ടിയെടുക്കുകയായിരുന്നു.
പള്ളുരുത്തി പൊലീസ് ഇൻസ്പെക്ടർ കെ.എസ്. ജയന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ എം. മനോജ്, എം.എം. മുനീർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പ്രജിത്, സുഭാഷ്, പ്രശാന്ത് എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.
Next Story

