ഫെയർ ഫാർമ ഉടമ ടി.എ മജീദ് നിര്യാതനായി
text_fieldsകൊച്ചി: ആയുർവേദ ഫാർമസ്യൂട്ടിക്കൽ സ്ഥാപനമായ ഫെയർഫാർമ ഉടമയും എൻജിനിയറുമായ ടി.എ അബ്ദുൽ മജീദ് (82) (വൈറസ് മജീദ്) നിര്യാതനായി. കണ്ണൂർ തളിപ്പറമ്പ് സ്വദേശിയും പ്രമുഖ വ്യാപാരിയുമായിരുന്ന പരേതനായ ടി. കെ മഹ്മൂദിന്‍റെ മകനാണ്. ഖബറടക്കം ശനിയാഴ്ച വൈകിട്ട് 3.30ന് കലൂർ കറുകളപ്പള്ളി തോട്ടത്തുംപടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ- പുനത്തിൽ ഷമീമ. മക്കൾ -ആസിഫ് (ൈപലറ്റ്), ഷംഷാദ് (ഫെയർ ഫാർമ സി.ഇ.ഒ), ഷബ്നം (ബിസിനസ്, കോഴിക്കോട്), നജ്ല (ഫെയർ ഫാർമ). മരുമക്കൾ: സക്കീർ ഹുസൈൻ (ബിസിനസ്), പി.എച്ച് മുഹമ്മദ് (ബിസിനസ്), പ്രഫ. മുഹമ്മദ് സജ്ജാദ് (എം.ഇ.എസ് -ഐമാറ്റ്).
എൻജിനിയറിങ് ബിരുദധാരിയായ മജീദ് കുണ്ടറ സിറാമിക്സിൽ മൈനിംഗ് മാനേജരായിരുന്നു. 50 വർഷത്തോളമായി കൊച്ചിയിലാണ് താമസം. ജോലിയിൽ നിന്ന് വിരമിച്ച ശേഷം 1973 മുതലാണ് ഔഷധ നിർമാണത്തിലേക്കും വ്യാപാരത്തിലേക്കും തിരിയുന്നത്. െകാച്ചിയിലെ വീടിന് 'വൈറസ്' എന്നാണ് പേരിട്ടിരിക്കുന്നത്. എയ്ഡ്സ് രോഗം ഭേദപ്പെടുത്താൻ കഴിയുമെന്ന് അവകാശപ്പെട്ട് വിപണിയിലിറക്കിയ മരുന്ന് ഏറെ വിവാദത്തിനിടയാക്കിയിരുന്നു. തുടർന്നും ഔഷധ മേഖലയിൽ തുടർന്ന മജീദ് തെൻറ ബിസിനസ് ശ്രീലങ്കയടക്കം മറ്റ് രാജ്യങ്ങളിലേക്കും വ്യാപിപ്പിച്ചു. െകാച്ചി ബ്രോഡ്വേ ആസ്ഥാനമായി തുടങ്ങിയ ഫെയർഫാർമക്ക് ഇപ്പോൾ കോയമ്പത്തൂരിലും ചെന്നൈയിലുമടക്കം സ്ഥാപനങ്ങളുണ്ട്.