ഫഹദ് വധക്കേസ്: മൂന്ന് പ്രതികൾ പിടിയിൽ
text_fieldsനെട്ടൂർ: ഫഹദ് വധക്കേസുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികൾ പിടിയിലായതായി സൂചന. ആക്രമണത്തിനുപയോഗിച്ച ആയുധങ്ങൾ പൊലീസ് കണ്ടെടുത്തു. ആക്രമണം നടത്തിയത് പതിനാറംഗ സംഘമാണെന്ന് ആക്രമണം നടന്ന സമയത്ത് ഫഹദിെൻറ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ വെളിപ്പെടുത്തി. വെട്ടാൻ ഉപയോഗിച്ച വടിവാൾ, കമ്പിവടി എന്നിവ ലഭിച്ചിട്ടുണ്ട്. മരടിലെയും നെട്ടൂരിലെയും ലഹരി സംഘങ്ങളിൽ ഉൾപ്പെടുന്നവരാണ് പിടിയിലായതെന്നാണ് വിവരം.
ഞായറാഴ്ച രാത്രി ലഹരി മാഫിയയുടെ ആക്രമണത്തിലാണ് നെട്ടൂർ വെളീപറമ്പിൽ ഹുസൈെൻറ മകൻ ഫഹദിന്(19) സാരമായി പരിക്കേറ്റത്. ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകീട്ടോടെ മരിച്ചു. നെട്ടൂർ ആര്യാസ് ഹോട്ടലിന് സമീപം ഞായറാഴ്ച രാത്രി 9.30 ഓടെയായിരുന്നു സംഭവം.
ചൊവ്വാഴ്ച ഡി.സി.പി അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പനങ്ങാട് പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. പോളിടെക്നിക് വിദ്യാർഥിയായിരുന്നു ഫഹദ്.
ലഹരി സംഘങ്ങളുടെ കേന്ദ്രമാണ് ദേശീയ പാതയില്‍ നെട്ടൂര്‍ പാലത്തിനോട് ചേര്‍ന്നയിടവും, മാർക്കറ്റ് റോഡ് ഉൾപ്പെടെയുള്ള പ്രദേശവും. കൈത്തണ്ടയില്‍ വെട്ടേറ്റ ഫഹദ് ദേശീയപാത മുറിച്ചു കടന്ന് ഓടിയെങ്കിലും പാതിവഴിയില്‍ തളര്‍ന്നു വീഴുകയായിരുന്നു.
രണ്ട് മാസം മുമ്പ് പനങ്ങാട് സ്വദേശിയായ യുവതി മുഖ്യപ്രതിയായ കഞ്ചാവ് കേസ് പനങ്ങാട് പൊലീസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസുമായി ബന്ധപ്പെട്ടാണ് സംഭവത്തിൽ ഉള്‍പ്പെട്ടവര്‍ കഴിഞ്ഞ ദിവസവും ഏറ്റുമുട്ടിയതെന്നും പൊലീസ് പറയുന്നു. ഫോറന്‍സിക് വിഭാഗമെത്തി തെളിവുകള്‍ ശേഖരിച്ചു. സമീപത്തെ സി.സി ടി.വി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പൊലീസ് അന്വേഷണം.
പനങ്ങാട് സി.ഐയുടെ ചുമതലയുള്ള അനന്തലാലിെൻറ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ആക്രമണം നടത്തിയ പതിനാറംഗ സംഘത്തിലെ പത്തുപേർ കണ്ടാൽ തിരിച്ചറിയാവുന്നവരാണെന്നും ആക്രമണ സമയത്ത് ഫഹദിനൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ പൊലീസിനോട് വെളിപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

