Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബ്യൂട്ടിപാർലറുകളിൽ...

ബ്യൂട്ടിപാർലറുകളിൽ കത്തി കാട്ടി പണം തട്ടൽ; രണ്ടുപേർ പിടിയിൽ

text_fields
bookmark_border
ബ്യൂട്ടിപാർലറുകളിൽ കത്തി കാട്ടി പണം തട്ടൽ; രണ്ടുപേർ പിടിയിൽ
cancel

കൊ​ച്ചി: പ​ട്ടാ​പ്പ​ക​ൽ ബ്യൂ​ട്ടി​പാ​ർ​ല​റു​ക​ളി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി ക​ത്തി​കാ​ണി​ച്ച്​ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ക​വ​ർ​ന്ന കേ​സി​ൽ ര​ണ്ട്​ പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ. പാ​ലാ​രി​വ​ട്ട​ത്തെ ര​ണ്ട്​ ബ്യൂ​ട്ടി പാ​ർ​ല​റു​ക​ളി​ൽ നി​ന്നാ​യി 25,000 രൂ​പ​യോ​ളം ക​വ​ർ​ന്ന ആ​ലു​വ താ​യി​ക്കാ​ട്ടു​ക​ര മ​ണ​പ്പാ​ട്ടി​പ​റ​മ്പി​ൽ വീ​ട്ടി​ൽ മ​ൻ​സൂ​ർ, ക​ള​മ​ശ്ശേ​രി കു​സാ​റ്റ് പു​ന്ന​ക്കാ​ട്ട്മൂ​ല വീ​ട്ടി​ൽ വി​ഷ്ണു എ​ന്നി​വ​രാ​ണ് പാ​ലാ​രി​വ​ട്ടം പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​ണ് സം​ഭ​വം. ത​മ്മ​നം ഷാ​ജി​യു​ടെ ആ​ളാ​ണെ​ന്നു​പ​റ​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ക​വ​ർ​ന്ന് ക​ട​ന്നു​ക​ള​ഞ്ഞ ഇ​രു​വ​രും പാ​ല​ക്കാ​ട് ഒ​റ്റ​പ്പാ​ല​ത്ത് വീ​ട്ടി​ൽ ഒ​ളി​ച്ചു​ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് ബു​ധ​നാ​ഴ്ച പു​ല​ർ​ച്ച​യോ​ടെ പി​ടി​യി​ലാ​യ​ത്. സം​ഘ​ത്തി​ലെ ര​ണ്ടു പേ​രെ​ക്കൂ​ടി കി​ട്ടാ​നു​ണ്ട്. ഒ​ളി​വി​ൽ പോ​യ ഇ​വ​ർ​ക്കാ​യി അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

പാ​ലാ​രി​വ​ട്ടം എ​സ്.​എ​ച്ച്.​ഒ എ​സ്.​സ​ന​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ അ​ഖി​ൽ​ദേ​വ്, എ.​എ​സ്.​ഐ ഷി​ഹാ​ബ്, എ.​എ​സ്.​ഐ​മാ​രാ​യ ലാ​ലു ജോ​സ​ഫ്, സോ​മ​ൻ, സി.​പി.​ഒ​മാ​രാ​യ മാ​ഹി​ൻ, അ​രു​ൺ, വി​പി​ൻ, നി​ഖി​ലേ​ഷ് എ​ന്നി​വ​രാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കൃ​ത്യ​ത്തി​ന്​ ഉ​പ​യോ​ഗി​ച്ച വാ​ഹ​ന​വും പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. ജ​നു​വ​രി ര​ണ്ടി​നും തൈ​ക്കൂ​ടം ഭാ​ഗ​​ത്തെ മ​റ്റൊ​രു ബ്യൂ​ട്ടി പാ​ർ​ല​റി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി സ​മാ​ന​മാ​യ രീ​തി‍യി​ൽ 30,000 രൂ​പ​യോ​ളം ഇ​വ​ർ ക​വ​ർ​ന്നി​ട്ടു​ണ്ട്. കോ​ട​തി 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arrest
News Summary - Extortion in beauty parlors; Two arrested
Next Story