Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎ​റ​ണാ​കു​ളം...

എ​റ​ണാ​കു​ളം റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ മി​ക​വി​ലേ​ക്ക്

text_fields
bookmark_border
എ​റ​ണാ​കു​ളം റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ മി​ക​വി​ലേ​ക്ക്
cancel

കൊ​ച്ചി: മെ​ട്രോ ന​ഗ​ര​ത്തി​ലെ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​തി​വേ​ഗം പു​രോ​ഗ​മി​ക്കു​ന്നു. എ​റ​ണാ​കു​ളം സൗ​ത്ത്, നോ​ർ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളാ​ണ് അ​മൃ​ത് ഭാ​ര​ത് പ​ദ്ധ​തി​യി​ൽ(​എ.​ബി.​എ​സ്.​എ​സ്) ഉ​ൾ​പ്പെ​ടു​ത്തി പു​ന​ർ​വി​ക​സി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. യാ​ത്ര​ക്കാ​ർ​ക്കു വേ​ണ്ടി പ്ര​ത്യേ​ക സൗ​ക​ര്യ​ങ്ങ​ളാ​ണ് ഇ​രു സ്റ്റേ​ഷ​നു​ക​ളി​ലും ഒ​രു​ക്കു​ന്ന​ത്. ഇ​രു സ്റ്റേ​ഷ​നു​ക​ളി​ലെ പു​ന​ർ​വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പു​രോ​ഗ​തി സം​ബ​ന്ധി​ച്ച് ഹൈ​ബി ഈ​ഡ​ൻ എം.​പി​യു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ് ലോ​ക്സ​ഭ​യി​ൽ ഉ​ത്ത​രം ന​ൽ​കി. ട്രെ​യി​ൻ ഗ​താ​ഗ​ത​ത്തി​ന് ത​ട​സ്സ​മു​ണ്ടാ​കാ​തെ​യു​ള്ള സു​ര​ക്ഷി​ത​മാ​യ നി​ർ​മാ​ണ രീ​തി​യാ​ണ് റെ​യി​ൽ​വേ അ​വ​ലം​ബി​ക്കു​ന്ന​തെ​ന്ന് മ​റു​പ​ടി​യി​ൽ മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

സൗ​ത്തി​ലെ നി​ർ​മാ​ണം ഇ​ങ്ങ​നെ...

എ​റ​ണാ​കു​ളം ജ​ങ്ഷ​ൻ(​സൗ​ത്ത്) സ്റ്റേ​ഷ​നി​ലെ ഈ​സ്റ്റ് ടെ​ർ​മി​ന​ൽ ബി​ൽ​ഡി​ങ്, വെ​സ്റ്റ് ടെ​ർ​മി​ന​ൽ ബി​ൽ​ഡി​ങ്, മ​ൾ​ട്ടി-​ലെ​വ​ൽ കാ​ർ പാ​ർ​ക്കി​ങ്, സ​ർ​വി​സ് ബി​ൽ​ഡി​ങ് എ​ന്നി​വ​യു​ടെ ഘ​ട​നാ​പ​ര​മാ​യ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. ഘ​ട​നാ​പ​ര​മാ​യ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ പി-​വേ ഡി​പ്പോ​യു​ടെ​യും പി-​വേ ഓ​ഫി​സി​ന്റെ​യും അ​വ​സാ​ന​ഘ​ട്ട മി​നു​ക്കു​പ​ണി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

അ​മൃ​ത് ഭാ​ര​തി​ലെ വി​ക​സ​നം..

രാ​ജ്യ​ത്തൊ​ട്ടാ​കെ 1340 റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളാ​ണ് അ​മൃ​ത് ഭാ​ര​ത് പ​ദ്ധ​തി​ക്ക് കീ​ഴി​ൽ വി​ക​സ​ന​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. കേ​ര​ള​ത്തി​ൽ നി​ന്ന് എ​റ​ണാ​കു​ള​ത്തെ ര​ണ്ട് സ്റ്റേ​ഷ​നു​ക​ൾ ഉ​ൾ​പ്പെ​ടെ 35 റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ പ​ദ്ധ​തി​ക്കാ​യി തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ട്. ഇ​തി​ൽ 16 സ്റ്റേ​ഷ​നു​ക​ളി​ലെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​തി​നോ​ട​കം പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്.

പ്ര​വേ​ശ​ന സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്ത​ൽ, ന​ഗ​ര​ത്തി​ന്റെ ഇ​രു​വ​ശ​ങ്ങ​ളു​മാ​യും സ്റ്റേ​ഷ​ന്റെ സം​യോ​ജ​നം, സ്റ്റേ​ഷ​ൻ കെ​ട്ടി​ട​ത്തി​ന്റെ മെ​ച്ച​പ്പെ​ടു​ത്ത​ൽ, കാ​ത്തി​രി​പ്പ് ഹാ​ളു​ക​ൾ, ടോ​യ്‌​ല​റ്റു​ക​ൾ, ഇ​രി​പ്പി​ട ക്ര​മീ​ക​ര​ണം, കു​ടി​വെ​ള്ളം എ​ന്നി​വ​യു​ടെ മെ​ച്ച​പ്പെ​ടു​ത്ത​ൽ, പാ​ർ​ക്കിം​ഗ് വി​ക​സ​നം, ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​ള്ള സൗ​ക​ര്യ​ങ്ങ​ൾ, മെ​ച്ച​പ്പെ​ട്ട പാ​സ​ഞ്ച​ർ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സി​സ്റ്റ​ങ്ങ​ൾ, എ​ക്സി​ക്യൂ​ട്ടീ​വ് ലോ​ഞ്ചു​ക​ൾ തു​ട​ങ്ങി​യ​വ​യെ​ല്ലാം വി​ക​സ​ന​ത്തി​ന്റെ ഭാ​ഗ​മാ​ണ്.

നോ​ർ​ത്തി​ൽ റീ​ടെ​ൻ​ഡ​ർ...

എ​റ​ണാ​കു​ളം ടൗ​ൺ(​നോ​ർ​ത്ത്) സ്റ്റേ​ഷ​നി​ലെ വെ​സ്റ്റ് ടെ​ർ​മി​ന​ൽ ബി​ൽ​ഡി​ങ് (സെ​ഗ്മെ​ന്റ് 1), മ​ൾ​ട്ടി-​ലെ​വ​ൽ കാ​ർ പാ​ർ​ക്കി​ങ്, റെ​സി​ഡ​ൻ​ഷ്യ​ൽ ട​വ​ർ, ന​ട​പ്പാ​ല​ത്തി​ന്റെ അ​ടി​ത്ത​റ എ​ന്നി​വ​യു​ടെ പ​ണി​ക​ൾ പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്.

എ​ന്നാ​ൽ, ചി​ല നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ മെ​ല്ലെ​പ്പോ​ക്ക് കാ​ര​ണം നി​ല​വി​ലെ ക​രാ​ർ റ​ദ്ദാ​ക്കേ​ണ്ടി വ​ന്നു. മ​ൾ​ട്ടി-​ലെ​വ​ൽ കാ​ർ പാ​ർ​ക്കി​ങ്, വെ​സ്റ്റ് ടെ​ർ​മി​ന​ൽ (സെ​ഗ്മെ​ന്റ് 1), ന​ട​പ്പാ​ലം എ​ന്നി​വ​യു​ടെ ഫി​നി​ഷി​ങ് ജോ​ലി​യാ​ണ് ഇ​ട​ക്ക് നി​ർ​ത്തേ​ണ്ടി വ​ന്ന​ത്. പ്ര​വൃ​ത്തി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ ഇ​പ്പോ​ൾ പു​തി​യ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ൾ...

എ​ല്ലാ വി​ഭാ​ഗം ആ​ളു​ക​ൾ​ക്കും സു​ര​ക്ഷി​ത​മാ​യി യാ​ത്ര ചെ​യ്യു​ന്ന​തി​ന് മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ളാ​ണ് എ​റ​ണാ​കു​ള​ത്തെ ഇ​രു സ്റ്റേ​ഷ​നു​ക​ളി​ലും വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. മു​ല​യൂ​ട്ടു​ന്ന അ​മ്മ​മാ​ർ​ക്കു​ള്ള പ്ര​ത്യേ​ക മു​റി​ക​ൾ, ചൈ​ൽ​ഡ് ഹെ​ൽ​പ് ലൈ​ൻ, ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ൾ, ശൗ​ചാ​ല​യ​ങ്ങ​ൾ, മി​ക​ച്ച സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ൾ എ​ന്നി​വ ന​വീ​ക​ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

യാ​ത്ര​ക്കാ​രു​ടെ സൗ​ക​ര്യാ​ർ​ഥം എ​റ​ണാ​കു​ളം ജ​ങ്ഷ​നി​ൽ നി​ന്ന് എ​റ​ണാ​കു​ളം സൗ​ത്ത് മെ​ട്രോ സ്റ്റേ​ഷ​നി​ലേ​ക്ക് സ്കൈ​വാ​ക്ക് നി​ർ​മി​ക്കും. എ​റ​ണാ​കു​ളം ടൗ​ൺ സ്റ്റേ​ഷ​നി​ൽ നി​ന്ന് എ​റ​ണാ​കു​ളം നോ​ർ​ത്ത് റോ​ഡ് ഓ​വ​ർ ബ്രി​ഡ്ജി​ലേ​ക്കും സ്കൈ​വാ​ക്ക് വി​ഭാ​വ​നം ചെ​യ്തി​ട്ടു​ണ്ട്.

ഇ​വി​ടെ നി​ന്ന് ബ​സ് സ്റ്റോ​പ്പി​ലേ​ക്കും ടൗ​ൺ ഹാ​ൾ മെ​ട്രോ സ്റ്റേ​ഷ​നി​ലേ​ക്കും എ​ളു​പ്പ​ത്തി​ൽ പ്ര​വേ​ശി​ക്കാ​നാ​കും. ഇ​രു സ്റ്റേ​ഷ​നു​ക​ളി​ലും വി​പു​ല​മാ​യ മ​ൾ​ട്ടി-​ലെ​വ​ൽ കാ​ർ പാ​ർ​ക്കി​ങ് സൗ​ക​ര്യം ല​ഭ്യ​മാ​ക്കും. ഇ​ന്ത്യ​ൻ റെ​യി​ൽ​വേ പ്രോ​ജ​ക്ട് സാ​ങ്ഷ​ൻ ആ​ൻ​ഡ് മാ​നേ​ജ്മെ​ന്റ് പോ​ർ​ട്ട​ൽ വ​ഴി റെ​യി​ൽ​വേ മ​ന്ത്രാ​ല​യം കൃ​ത്യ​മാ​യി നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:developmentrailway stationErnakulam Railway StationAmrit Bharat Station
News Summary - Ernakulam Railway Station to Mikavil
Next Story