Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എറണാകുളം ജില്ല സ്കൂൾ കായികമേള വെള്ളിയാഴ്ച തുടങ്ങും; 3000ലേറെ താരങ്ങൾ മാറ്റുരക്കും

text_fields
bookmark_border
ജില്ല സ്‌കൂൾ കായികമേളക്ക്​ നാളെ തുടക്കമാവും; 101 ഇനങ്ങളിലായി 3000 കുട്ടികൾ മത്സരിക്കും
എറണാകുളം ജില്ല സ്കൂൾ കായികമേള വെള്ളിയാഴ്ച തുടങ്ങും; 3000ലേറെ താരങ്ങൾ മാറ്റുരക്കും
cancel

കൊ​ച്ചി: കാ​യി​ക ക​രു​ത്തി​ന്‍റെ മാ​റ്റു​ര​ക്കാ​ൻ ജി​ല്ല​യു​ടെ കൗ​മാ​ര ക​രു​ത്ത്​ ക​ള​ത്തി​ലി​റ​ങ്ങു​ന്നു. എ​റ​ണാ​കു​ളം ജി​ല്ല സ്‌​കൂ​ൾ കാ​യി​ക​മേ​ള​ക്ക്​ വെ​ള്ളി​യാ​ഴ്​​ച തു​ട​ക്ക​മാ​വും. 19നാ​ണ്​ കൊ​ടി​യി​റ​ങ്ങു​ക. ജി​ല്ല​യി​ലെ 14 ഉ​പ​ജി​ല്ല​ക​ളി​ൽ നി​ന്നാ​യി സ​ബ്ജൂ​നി​യ​ർ, ജൂ​നി​യ​ർ, സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ൽ ആ​ൺ​കു​ട്ടി​ക​ളും പെ​ൺ​കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ 3000 ല​ധി​കം കാ​യി​ക​താ​ര​ങ്ങ​ൾ മേ​ള​യി​ൽ മാ​റ്റു​ര​യ്ക്കു​മെ​ന്ന്​ സം​സ്ഥാ​ന അ​സി​സ്റ്റ​ൻ​റ് സ്പോ​ർ​ട്സ് ഓ​ർ​ഗ​നൈ​സ​ർ വി.​കെ. വി​സ്മ​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ്​ കോ​ള​ജ്​ ഗ്രൗ​ണ്ടാ​ണ്​ കാ​യി​ക മേ​ള​യു​ടെ മു​ഖ്യ​വേ​ദി. പോ​ൾ​വാ​ൾ​ട്ട്​ മ​ത്സ​ര​ങ്ങ​ൾ​ക്ക്​ കോ​ത​മം​ഗ​ലം മാ​ർ ബേ​യ്​​സി​ൽ എ​ച്ച്.​എ​സ്.​എ​സ്​ വേ​ദി​യാ​വും. ആ​കെ 101 ഇ​ന​ങ്ങ​ളി​ലാ​ണ്​ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക. വെ​ള്ളി​യാ​ഴ്​​ച്ച ന​ട​ക്കു​ന്ന ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ പ​രി​ഗ​ണി​ച്ച്​ അ​ന്ന്​ വൈ​കു​ന്നേ​രം മു​ന്ന്​ മ​ണി മു​ത​ലാ​ണ്​ മ​ത്സ​ര​ങ്ങ​ൾ തു​ട​ങ്ങു​ക. ആ​ൺ​കു​ട്ടി​ക​ളു​ടെ​യും പെ​ൺ​കു​ട്ടി​ക​ളു​ടെ​യും ജൂ​നി​യ​ർ സീ​നി​യ​ർ പോ​ൾ​വാ​ൾ​ട്ട്​ മ​ത്സ​ര​ങ്ങ​ൾ കോ​ത​മം​ഗ​ല​ത്തും ഈ ​വി​ഭാ​ഗം 3000 മീ​റ്റ​ർ എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ്​ കോ​ള​ജ്​ ഗ്രൗ​ണ്ടി​ലും ന​ട​ക്കും. അ​ന്ന്​ ഈ ​മ​ത്സ​ര​ങ്ങ​ൾ മാ​ത്ര​മാ​ണ്​ ന​ട​ക്കു​ക. ആ​ദ്യ ദി​വ​സം കാ​യി​ക​താ​ര​ങ്ങ​ളു​ടെ മാ​ർ​ച്ച് പാ​സ്റ്റ് , ദീ​പ​ശി​ഖ പ്ര​യാ​ണം എ​ന്നി​വ​യോ​ടെ ആ​രം​ഭി​ക്കും.

ശ​നി​യാ​ഴ്​​ച​യാ​ണ്​ മേ​ള​യു​ടെ ഔ​ദ്യോ​ഗി​ക ഉ​ദ്​​ഘാ​ട​നം. രാ​വി​ലെ ഒ​മ്പ​ത്​ മ​ണി​ക്ക് എ​റ​ണാ​കു​ളം ജി​ല്ല വി​ദ്യാ​ഭ്യാ​സ ഡ​പ്യൂ​ട്ടി ഡ​യ​റ​ക്‌​ട​ർ സു​ബി​ൻ പോ​ൾ പ​താ​ക ഉ​യ​ർ​ത്തും. തു​ട​ർ​ന്ന് ടി.​ജെ. വി​നോ​ദ് എം.​എ​ൽ.​എ​യു​ടെ അ​ദ്ധ്യ​ക്ഷ​ത​യി​ൽ ആ​രം​ഭി​ക്കു​ന്ന സ​മ്മേ​ള​നം കൊ​ച്ചി മേ​യ​ർ വി.​കെ. മി​നി​മോ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും. കാ​യി​ക​ മേ​ള​യു​ടെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ത്തി​യാ​യെ​ന്നും കു​ട്ടി​ക​ൾ​ക്കാ​യി എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കു​മെ​ന്നും സം​ഘാ​ട​ക​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

മേ​ള​യു​ടെ വി​ജ​യ​ത്തി​നാ​യി വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 10 ക​മ്മി​റ്റി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. തി​ങ്ക​ളാ​ഴ്​​ച ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ കെ.​ജി. രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഹൈ​ബി ഈ​ഡ​ൻ എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഓ​രോ മ​ത്സ​രം ക​ഴി​യു​​മ്പോ​ഴും മെ​ഡ​ലു​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റും വി​ത​ര​ണം ചെ​യ്യും. സം​സ്ഥാ​ന അ​സി​സ്റ്റ​ൻ​റ് സ്പോ​ർ​ട്സ് ഓ​ർ​ഗ​നൈ​സ​ർ വി.​കെ. വി​സ്മ​യ​ക്ക്​ പു​റ​മെ ജി​ല്ല സ്പോ​ർ​ട്സ് കോ​ഡി​നേ​റ്റ​ർ വി.​പി. ഫ്രാ​ൻ​സി​സ്, പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ പി.​എ. ക​മ​റു​ദ്ദീ​ൻ, ഫു​ഡ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ടി.​യു. സാ​ദ​ത്ത്, ലോ ​ആ​ൻ​ഡ് ഓ​ർ​ഡ​ർ ക​ൺ​വീ​ന​ർ ആ​ർ. അ​ശാ​ല​ത, ഫു​ഡ് ക​മ്മി​റ്റി ക​ൺ​വീ​ന​ർ ടി.​എ. മു​ര​ളി എ​ന്നി​വ​രും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ernakulam District School Sports Meet Begins on Friday; Over 3,000 Athletes to Participate
Next Story