Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജീവനക്കാർ ബൾബ്...

ജീവനക്കാർ ബൾബ് വിതരണത്തിൽ; ഉപഭോക്താക്കൾ 'ഇരുട്ടിൽ'

text_fields
bookmark_border
ജീവനക്കാർ ബൾബ് വിതരണത്തിൽ; ഉപഭോക്താക്കൾ ഇരുട്ടിൽ
cancel

മ​ട്ടാ​ഞ്ചേ​രി: കെ.​എ​സ്.​ഇ.​ബി ജീ​വ​ന​ക്കാ​ർ ഫി​ല​മെൻറ് ര​ഹി​ത കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി എ​ൽ.​ഇ.​ഡി ബ​ൾ​ബ് വി​ത​ര​ണ​ത്തി​ന് ഇ​റ​ങ്ങി​യ​തോ​ടെ സേ​വ​ന​ങ്ങ​ൾ ല​ഭി​ക്കാ​തെ ഉ​പ​ഭോ​ക്താ​ക്ക​ൾ ദു​രി​ത​ത്തി​ൽ. മ​ട്ടാ​ഞ്ചേ​രി ഡി​വി​ഷ​നി​ലാ​ണ് ലൈ​ൻ​മാ​ന്മാ​രും വ​ർ​ക്ക​ർ​മാ​രും വീ​ടു​വീ​ടാ​ന്ത​രം ക​യ​റി ബ​ൾ​ബ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ഇ​തു​മൂ​ലം പു​തി​യ ക​ണ​ക്​​ഷ​ൻ ന​ൽ​ക​ലും മീ​റ്റ​ർ മാ​റ്റ​ലും അ​ട​ക്കം അ​ത്യാ​വ​ശ്യ സേ​വ​ന​ങ്ങ​ൾ ത​ട​സ്സ​പ്പെ​ടു​ക​യാ​ണ്.

പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ഉ​പ​ഭോ​ക്താ​ക്ക​ളാ​ണ് ബ​ൾ​ബി​നാ​യി ഡി​വി​ഷ​ന് കീ​ഴി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, വീ​ടു​ക​ളി​ൽ വി​ത​ര​ണ​ത്തി​ന് എ​ത്തു​മ്പോ​ൾ ഭൂ​രി​ഭാ​ഗം പേ​രും ബ​ൾ​ബ് വാ​ങ്ങാ​ൻ വി​സ​മ്മ​തി​ക്കു​ക​യാ​ണ്. ത​ങ്ങ​ൾ അ​റി​യാ​തെ​യാ​ണ് പ​ദ്ധ​തി​യി​ൽ ര​ജി​സ്്റ്റ​ർ ചെ​യ്ത​തെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ സ​മ്മ​ത​മി​ല്ലാ​തെ ഉ​ദ്യോ​ഗ​സ്ഥ​ർ ത​ന്നെ ര​ജി​സ്്റ്റ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​രാ​തി​യു​ണ്ട്.

വ​ള​രെ​ക്കു​റ​ച്ച് വീ​ടു​ക​ളി​ൽ മാ​ത്ര​മേ ഇ​തു​വ​രെ ബ​ൾ​ബ് വി​ത​ര​ണം ന​ട​ത്താ​നാ​യി​ട്ടു​ള്ളൂ. മ​റ്റെ​ല്ലാ ജോ​ലി​ക​ളും നി​ർ​ത്തി​വെ​ച്ച് ഈ​മാ​സം 31വ​രെ ബ​ൾ​ബ് വി​ത​ര​ണ​ത്തി​ന് ഇ​റ​ങ്ങാ​നാ​ണ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ർ​ദേ​ശ​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് പ​ര​മാ​വ​ധി വീ​ടു​ക​ളി​ൽ ബ​ൾ​ബ് എ​ത്തി​ക്കു​ക​യും അ​ത് പ്ര​ചാ​ര​ണ വി​ഷ​യ​മാ​ക്കു​ക​യു​മാ​ണ് ല​ക്ഷ്യ​മെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. ഇ​ത് ജീ​വ​ന​ക്കാ​ർ​ക്കി​ട​യി​ലും അ​മ​ർ​ഷ​ത്തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KSEB
News Summary - Employees in bulb distribution; Consumers 'in the dark'
Next Story