വയോധികെൻറ മാല കവർന്നയാൾ പിടിയിൽ
text_fieldsകോലഞ്ചേരി: കടനടത്തുന്ന വൃദ്ധനെ ഭീഷണിപ്പെടുത്തി സ്വർണ മാല ഊരിയെടുത്ത് കടന്നയാൾ അറസ്റ്റിൽ. പാലക്കാട് പൂഞ്ചോല നെല്ലുവേലിൽ വീട്ടിൽ മനുവിനെയാണ് (33) പുത്തൻകുരിശ് പൊലീസ് അറസ്റ്റ് ചെയ്തത്. നാല് മാസം മുമ്പാണ് സംഭവം.
സാധനങ്ങൾ വാങ്ങാനെന്ന വ്യാജേന കടയിലെത്തിയ ഇയാൾ വൃദ്ധനെ കടയുടെ പിന്നിലേക്ക് കൊണ്ടുപോയി ഭീഷണിപ്പെടുത്തി മാല ഊരിയെടുത്തശേഷം കടന്നു. തുടർന്ന് പ്രതിയെ പിടികൂടുന്നതിന് പൊലീസ് പ്രത്യേക സംഘം രൂപവത്കരിച്ചിരുന്നു. ശാസ്ത്രീയമായി അന്വേഷണം നടത്തുന്നതിനിടയിൽ തൃശൂരിൽ നിന്നാണ് പിടിയിലാകുന്നത്. ഇൻസ്പെക്ടർ ടി. ദിലീഷ്, എസ്.ഐ ഏലിയാസ് പോൾ, എ.എസ്.ഐ പ്രവീൺ കുമാർ, എസ്.സി.പി.ഒമാരായ ബി. ചന്ദ്രബോസ്, ഡിനിൽ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.