എട്ടുപേർക്ക് തെരുവുനായുടെ കടിയേറ്റു
text_fieldsകാക്കനാട്: കാക്കനാട് പാലച്ചുവടിൽ എട്ടുപേർക്ക് തെരുവുനായുടെ കടിയേറ്റു. വ്യാഴാഴ്ച ഉച്ചക്ക് രണ്ടിനായിരുന്നു നായുടെ ആക്രമണം. കാളച്ചാലിലെ ഹോട്ടലിൽ നിന്ന് ഊണ് കഴിച്ചിറങ്ങിയ ടാക്‌സി ഡ്രൈവർക്കാണ് ആദ്യം കടിയേറ്റത്. തൊട്ടടുത്ത കോഴിക്കടയിലെ ജീവനക്കാരനും സമീപത്തെ വീട്ടമ്മക്കും തൊട്ടുപിന്നാലെ കടിയേറ്റു.
മൂന്നരയോടെ സമീപത്തെ അംഗൻവാടിയിൽ കുട്ടിയെ വിളിക്കാനെത്തിയ രക്ഷിതാവിനെ കടിച്ചു. തൊട്ടടുത്ത് പാടത്ത് പോത്തുകളെ മേയ്ക്കുകയായിരുന്ന പ്രായം ചെന്ന ആൾക്കും സമീപത്തുണ്ടായിരുന്ന തൊഴിലുറപ്പ് തൊഴിലാളിക്കും കടിയേറ്റു. കടിയേറ്റവർ വിവിധ ആശുപത്രിയിൽ ചികിത്സ തേടി. നിരവധി വളർത്തു മൃഗങ്ങളെയും നായ് കടിച്ചതായി പരാതിയുണ്ട്. നായെ പിടികൂടണമെന്ന് വാർഡ് കൗൺസിലർ എം.എസ്. ശരത്‌കുമാർ, നഗരസഭ ആരോഗ്യ വിഭാഗത്തോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

