ഇ.സി.എൽ 2.0; 'റോയൽ റിവീൽ 2026' കൊച്ചിയിൽ പ്രൗഢഗംഭീരമായി നടന്നു
text_fieldsകൊച്ചി: കേരളത്തിലെ പ്രമുഖ സംരംഭകരുടെ കൂട്ടായ്മയായ എന്റർപ്രണേഴ്സ് ക്രിക്കറ്റ് ലീഗിന്റെ (ഇ.സി.എൽ) രണ്ടാം സീസണിന് ആവേശകരമായ തുടക്കം. യെല്ലോ ക്ലൗഡ് മുഖ്യ സ്പോൺസറായ ടൂർണമെന്റിന്റെ ജഴ്‌സി, ട്രോഫി എന്നിവയുടെ ഔദ്യോഗിക അനാവരണ ചടങ്ങായ 'റോയൽ റിവീൽ 2026' തമ്മനം ഡി.ഡി റിട്രീറ്റിൽ നടന്നു.
കായികക്ഷമതയും ബിസിനസ്സ് നെറ്റ്‌വർക്കിങ്ങും ഒത്തുചേർന്ന മഹാമേളയിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 18 ടീമുകളാണ് അണിനിരക്കുന്നത്. നടൻ സിജു വിൽസൺ, ലയൺസ് ക്ലബ് കൊച്ചി ഗവർണർ കെ.ബി. ഷൈൻ കുമാർ, കേരള വിഷൻ ഡിജിറ്റൽ ആൻഡ് ബ്രോഡ്‌ബാൻഡ് സി.ഒ.ഒ പത്മകുമാർ എൻ, ഏഷ്യാനെറ്റ് ന്യൂസ് റെവന്യൂ മാനേജ്‌മെന്റ് ആൻഡ് സ്ട്രാറ്റജി സീനിയർ വൈസ് പ്രസിഡന്റ് ഉണ്ണി കൃഷ്ണൻ ബി.കെ, യെല്ലോ ക്ലൗഡ് ഉടമ ശിവ പ്രസാദ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. ടൂർണമെന്റിന്റെ ഔദ്യോഗിക ട്രോഫിയും അനാവരണം ചെയ്തു.
യെല്ലോ ക്ലൗഡ് പോലുള്ള പ്രമുഖ സ്ഥാപനങ്ങളുടെ സഹകരണത്തോടെ, 'ബിഗ്ഗർ, ബോൾഡർ, ബെറ്റർ'എന്ന ടാഗ്‌ലൈനിലാണ് ഇത്തവണത്തെ ലീഗ് സംഘടിപ്പിക്കുന്നത്. സംരംഭകർക്കിടയിലെ ഐക്യവും സ്പോർട്സ്മാൻ സ്പിരിറ്റും ഊട്ടിയുറപ്പിക്കാൻ ഇത്തരം വേദികൾ സഹായിക്കുമെന്ന് സംഘാടകർ വ്യക്തമാക്കി. മുൻ വർഷത്തേക്കാൾ വിപുലമായ രീതിയിലാണ് ഇത്തവണ മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നതെന്ന് ഇ.സി.എൽ സ്ഥാപകനായ അൻസാരി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

