പെൺകുട്ടികളെ ലക്ഷ്യമാക്കി മയക്കുമരുന്ന് വിൽപന: പ്രധാന കണ്ണി പിടിയിൽ
text_fieldsറിൻഷാദ്
അങ്കമാലി: കൊച്ചി കസ്റ്റംസ് പ്രിവന്റിവ് വിഭാഗവും, നെടുമ്പാശ്ശേരി പൊലീസും സംയുക്തമായി നടത്തിയ ലഹരിവിരുദ്ധ മിന്നൽ പരിശോധനയിൽ പെൺകുട്ടികളെ ലക്ഷ്യമാക്കി മാരക മയക്കുമരുന്ന് വിൽപന നടത്തിവന്ന സംഘത്തിലെ സുപ്രധാന കണ്ണി പിടിയിൽ. കോതമംഗലം ഓടക്കാലി സ്വദേശി എ.എ. റിൻഷാദാണ് (26) പിടിയിലായത്. നെടുമ്പാശ്ശേരി അത്താണിയിൽ കാറിൽ വിൽക്കാൻ കൊണ്ടുവന്ന ഒരു കിലോ കഞ്ചാവ് കണ്ടെടുത്തു.
30,000 രൂപയും, കാറും ഉദ്യോഗസ്ഥ സംഘം പിടികൂടി. നെടുമ്പാശ്ശേരി അത്താണി, പെരുമ്പാവൂർ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് മാരകമായ മയക്കുമരുന്ന് വിൽപന നടത്തുന്ന സംഘത്തിലെപ്രധാന കണ്ണിയാണ് പ്രതിയെന്ന് അധികൃതർ പറഞ്ഞു. എയർപോർട്ട് സിഗ്നൽ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

