കൊച്ചി സിറ്റിയിൽ രാസലഹരി വേട്ട
text_fieldsപിടിയിലായ സിദ്ദീഖ്, ലിനോജ്
കൊച്ചി: കൊച്ചി സിറ്റിയിൽ രണ്ടിടങ്ങളിൽനിന്നായി എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. 30 ഗ്രാം എം.ഡി.എം.എയുമായി നോർത്ത് പറവൂർ സിദ്ദീഖ് (28), 46.28 ഗ്രാം എം.ഡി.എം.എയുമായി പുതുവൈപ്പ് സ്വദേശി ലിനോജ് (23) എന്നിവരെയാണ് പിടികൂടിയത്.
കൊച്ചി സിറ്റി പൊലീസ് കമീഷണർ കാളിരാജ് മഹേഷ് കുമാറിന്റെ നിർദേശ പ്രകാരം കൊച്ചി സിറ്റി ഡാൻസാഫ് ടീം നടത്തിയ പരിശോധനയിലാണ് പിടിയിലായത്. കളമശ്ശേരി വട്ടേക്കുന്നം സി.പി നഗറിൽനിന്നുമാണ് സിദ്ദീഖിനെ പിടികൂടിയത്. തൃക്കാക്കരയിൽ പിടികൂടിയ മയക്കുമരുന്ന് ശൃംഖലയിലെ പ്രാധാനിയായ കെവിൻ ബി.മാത്യു ആണ് സിദ്ദീഖിന് ലഹരി നൽകിയത്. പനങ്ങാട് മാടവനക്ക് സമീപത്തു നിന്നുമാണ് ലിനോജിനെ പിടികൂടിയത്. എ.സി മെക്കാനിക്കായി എറണാകുളത്ത് ജോലി ചെയ്യുന്ന ലിനോജ് ബംഗളൂരുവിൽനിന്ന് സ്വകാര്യ ബസിൽവന്നിറങ്ങിയപ്പോഴാണ് പിടിയിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

