കുടിവെള്ള ക്ഷാമം; വീഴ്ചക്ക് വലിയ വില
text_fieldsഗോശ്രീ പാലത്തിനടിയിൽ തമ്പടിച്ച അന്തർസംസ്ഥാനക്കാർ കുടിവെള്ളം ശേഖരിക്കാൻ പോകുന്നു
കൊച്ചി: നഗരത്തില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് വിതരണത്തിൽ വീഴ്ചവരുത്തിയാൽ നഗസഭയുടെ ഭാഗത്തുനിന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് മേയര്‍ അറിയിച്ചു. വാട്ടര്‍ അതോറിറ്റി എക്സി. എൻജിനീയര്‍, അസി. എക്സി. എൻജിനീയര്‍മാര്‍ ഉള്‍പ്പെടെ മേയർ വിളിച്ചുചേർത്ത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മേയർ ഇക്കാര്യം വ്യക്തമാക്കിയത്.
നഗരസഭയിലെ ഡിവിഷനുകളായ എളമക്കര നോര്‍ത്ത്, പുതുക്കലവട്ടം, കലൂര്‍ നോര്‍ത്ത്, എളമക്കര സൗത്ത്, പൊറ്റക്കുഴി, പച്ചാളം എന്നിവിടങ്ങളിലാണ് രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നത്. ലൈനുകളിലെ പമ്പിങ്ങുമായി ബന്ധപ്പെട്ട സാങ്കേതിക തകരാറുകളാണ് ക്ഷാമത്തിന് കാരണമായതെന്നും അടിയന്തരമായി പരിഹരിക്കുമെന്നും ഉദ്യോഗസ്ഥര്‍ യോഗത്തില്‍ വിശദീകരിച്ചു. കൊച്ചി നഗരസഭ കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട് ഒരു രൂപപോലും നഗസഭ ഫണ്ടിലേക്ക് വാങ്ങുന്നില്ല.
കെ.എസ്.യു.ഡി.പി, ജെ.എന്‍.എന്‍.യു.ആര്.എം, അമൃത് എന്നിങ്ങനെ വിവിധ പദ്ധതികളിലായി കോടിക്കണക്കിന് രൂപയാണ് കുടിവെള്ള വിതരണത്തിനായി ചെലവഴിക്കുന്നതെന്നും മേയർ പറഞ്ഞു. ഇതിന് പുറമെ ജനങ്ങളുടെ പ്രയാസം കണക്കിലെടുത്ത് ക്ഷാമം രൂക്ഷമായ ഇടങ്ങളില്‍ ടാങ്കറുകളിലും നഗരസഭ കുടിവെള്ള വിതരണം നടത്തിവരുന്നുണ്ടെന്ന് മേയർ കൂട്ടിച്ചേർത്തു. ഇക്കാര്യത്തില്‍ ഓഡിറ്റ് വിഭാഗത്തിന്റെ തടസ്സവാദം നിലനില്‍ക്കുന്നുണ്ടെന്ന് മേയർ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

