Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകൊ​ച്ചി...

കൊ​ച്ചി മ​ണ്ഡ​ല​ത്തി​ലെ കു​ടി​വെ​ള്ള ക്ഷാ​മം; 29ന് ​ഉ​ന്ന​ത​ത​ല യോ​ഗം

text_fields
bookmark_border
കൊ​ച്ചി മ​ണ്ഡ​ല​ത്തി​ലെ കു​ടി​വെ​ള്ള ക്ഷാ​മം; 29ന് ​ഉ​ന്ന​ത​ത​ല യോ​ഗം
cancel

മ​ട്ടാ​ഞ്ചേ​രി: കൊ​ച്ചി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​ന് അ​മൃ​ത് 2.0 പ​ദ്ധ​തി വ​ഴി തോ​പ്പും​പ​ടി​യി​ൽ നാ​ലു​ല​ക്ഷം ലി​റ്റ​ർ ശേ​ഷി​യു​ള്ള ടാ​ങ്ക് നി​ർ​മാ​ണ​വും പ​മ്പ് ഹൗ​സ് ന​വീ​ക​ര​ണ​വും ഉ​ൾ​പ്പെ​ടു​ന്ന പ​ദ്ധ​തി​യു​ടെ റ​ദ്ദാ​ക്കി​യ ന​ട​പ​ടി പു​ന​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് മു​ഹ​മ്മ​ദ് ഷി​യാ​സ് എം.​എ​ൽ.​എ നി​യ​മ​സ​ഭ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

കൊ​ച്ചി​യി​ലെ കു​ടി​വെ​ള്ള വി​ത​ര​ണം കാ​ര്യ​ക്ഷ​മ​മാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് 29ന്​ ​കൊ​ച്ചി​യി​ൽ ഉ​ന്ന​ത​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം ചേ​രു​മെ​ന്നും മു​ഹ​മ്മ​ദ് ഷി​യാ​സി​ന്റെ ശ്ര​ദ്ധ ക്ഷ​ണി​ക്ക​ലി​ന് മ​റു​പ​ടി​യാ​യി ജ​ല​വി​ഭ​വ മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫ് പ​റ​ഞ്ഞു. അ​മൃ​ത് പ​ദ്ധ​തി വ​ഴി തോ​പ്പും​പ​ടി​യി​ൽ നാ​ലു​ല​ക്ഷം ലി​റ്റ​ർ ശേ​ഷി​യു​ള്ള ടാ​ങ്ക് നി​ർ​മാ​ണ​വും പ​മ്പ് ഹൗ​സ് ന​വീ​ക​ര​ണ​വും അ​നു​ബ​ന്ധ പൈ​പ്പ് ലൈ​ൻ ജോ​ലി​ക​ളും ഉ​ൾ​പ്പെ​ടു​ന്ന പ​ദ്ധ​തി​യു​ടെ ഭ​ര​ണാ​നു​മ​തി റ​ദ്ദാ​ക്കി​യ ന​ട​പ​ടി​യാ​ണ് അ​ടി​യ​ന്ത​ര​മാ​യി പു​ന​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് എം.​എ​ൽ.​എ ആ​വ​ശ്യ​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി മാ​സ​ത്തി​ലാ​ണ് പ​ദ്ധ​തി​യു​ടെ ഭ​ര​ണാ​നു​മ​തി ജ​ല​വി​ഭ​വ വ​കു​പ്പ് റ​ദ്ദാ​ക്കി​യ​ത്.

തോ​പ്പും​പ​ടി അ​ട​ക്ക​മു​ള്ള ജ​ന​സാ​ന്ദ്ര​ത​യു​ള്ള പ്ര​ദേ​ശ​ത്ത് പ​മ്പ് ഹൗ​സി​ലെ ടാ​ങ്ക് കാ​ല​പ്പ​ഴ​ക്കം മൂ​ലം കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച​താ​യ​തി​നാ​ൽ വെ​ള്ളം സം​ഭ​രി​ക്കാ​ൻ സാ​ധി​ക്കു​ന്നി​ല്ല. പ​മ്പി​ങ് നേ​രി​ട്ടാ​ണ് ഇ​പ്പോ​ൾ ന​ട​ത്തു​ന്ന​ത്. നാ​ൽ​പ​തി​നാ​യി​ര​ത്തോ​ളം വ​രു​ന്ന ജ​ന​ങ്ങ​ൾ ആ​ശ്ര​യി​ക്കു​ന്ന ഏ​ക പ​മ്പ് ഹൗ​സാ​ണ് ഇ​ത്. 80 ല​ക്ഷം ലി​റ്റ​ർ വെ​ള്ളം പ്ര​തി​ദി​നം ഇ​തി​ലൂ​ടെ പ​മ്പ് ചെ​യ്യു​ന്നു​ണ്ട്. പ​ദ്ധ​തി റ​ദ്ദാ​ക്കു​ക​യാ​ണെ​ങ്കി​ൽ തോ​പ്പും​പ​ടി, ഇ.​എ​സ്.​ഐ റോ​ഡ്, പ​ള്ളി​ച്ച​ൽ റോ​ഡ്, സാ​ൻ​തോം പ​ള്ളി വ​രെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ 40,000ത്തോ​ളം ജ​ന​ങ്ങ​ൾ ക​ടു​ത്ത കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​ലേ​ക്ക് നീ​ങ്ങും. പ​മ്പ് ഹൗ​സ് ന​വീ​ക​ര​ണ​വും അ​ഞ്ച​ര കി.​മീ. നീ​ള​ത്തി​ൽ പി.​വി.​സി പൈ​പ്പു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണ്. പ​ല ത​വ​ണ റീ-​ടെ​ൻ​ഡ​ർ വി​ളി​ച്ചെ​ങ്കി​ലും ക​രാ​റു​കാ​ർ പ​ങ്കെ​ടു​ക്കാ​ൻ ത​യാ​റാ​യി​ല്ല. ഒ​ടു​വി​ൽ മൈ​ക്കി​ൾ ആ​ൻ​ഡ് മൈ​ക്കി​ൾ പൈ​പ്പ്സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന ഒ​റ്റ ക​രാ​റു​കാ​ര​ൻ ടെ​ണ്ട​ർ ചെ​യ്ത തു​ക എ​സ്റ്റി​മേ​റ്റ് തു​ക​യേ​ക്കാ​ൾ കൂ​ടു​ത​ലാ​ണ്. പ്ര​വൃ​ത്തി അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​മു​ള്ള​തി​നാ​ൽ ടെ​ൻ​ഡ​ർ അം​ഗീ​ക​രി​ക്ക​ണ​മെ​ന്നും എം.​എ​ൽ.​എ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kochiwater supplydrinking water shortage
News Summary - Drinking Water Shortage in Kochi Constituency; High-Level Meeting on the 29th
Next Story