കുടിവെള്ള ക്ഷാമം നടപടിയെടുക്കുമെന്ന് അധികൃതർ
text_fieldsമുളവുകാട് പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് എക്സി. എൻജിനീയറുമായി നടന്ന ചർച്ച
മുളവുകാട്: മുളവുകാട് പഞ്ചായത്തിൽ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് സി.പി.എം വല്ലാർപാടം ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാട്ടർ അതോറിറ്റി എക്സിക്യൂട്ടിവ് എൻജിനീയർക്ക് നിവേദനം നൽകി. പമ്പിങ് സ്റ്റേഷനിലെ പമ്പിങ് സിസ്റ്റം വാട്ടർ അതോറിറ്റിയുടെ നിയന്ത്രണത്തിൽ ചെയ്യാമെന്നും വാൽവുകൾ നമ്പറിട്ട് ലോക്ക് ചെയ്ത് വെള്ളം പമ്പ് ചെയ്യാമെന്നും കണ്ടത്തറയിൽ ലൈൻ ചെക്ക് ചെയ്യാൻ വർക്കർമാരെ ഏർപ്പാടാക്കുമെന്നും എൻജിനീയറുമായുള്ള ചർച്ചയിൽ നേതാക്കൾക്ക് ഉറപ്പുനൽകി.
കിൻകോ ജെട്ടി ഭാഗത്തും വെള്ളം കിട്ടാത്ത ഭാഗത്തും രണ്ട് ടീം വർക്കർമാരെ നിയോഗിച്ച് രണ്ടുദിവസത്തിനകം പരിഹരിക്കാനും വാർഡ് 1, 2, 3, 4, 5 ഭാഗത്തെ പ്രശ്നപരിഹാരത്തിനായി അലുവ പമ്പ് ഹൗസിലെ അറ്റകുറ്റപ്പണിക്ക് 13ാം തീയതി ഷഡ് ഡൗൺ ചെയ്യുമ്പോൾ പരിഹാരം കാണുമെന്നും 17നുള്ളിൽ മറ്റു പ്രദേശങ്ങളിൽ കുടിവെള്ളം എത്തിക്കാനാവശ്യമായ വർക്ക് പൂർത്തിയാക്കാമെന്നും എക്സി. എൻജിനീയർ അറിയിച്ചു. വല്ലാർപാടം, മുളവുകാട് ലോക്കൽ സെക്രട്ടറിമാരായ കെ.കെ. ജയരാജിന്റെയും കെ.ബി. സുനിലിന്റെയും നേതൃത്വത്തിലായിരുന്നു ചർച്ച.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

