സംവരണ വാർഡുകളുടെ നറുക്കെടുപ്പ് പൂർത്തിയായി; ഇടമില്ലാതെ പ്രമുഖർ
text_fieldsമൂവാറ്റുപുഴ: സംവരണ വാർഡുകളുടെ നറുക്കെടുപ്പ് പൂർത്തിയായതോടെ മൂവാറ്റുപുഴ നഗരസഭയിൽ ചെയർമാൻ അടക്കമുള്ള പ്രമുഖർക്ക് മത്സരിക്കാൻ ഇടമില്ല. 24 മുതൽ 30 വ രെയുള്ള വാർഡുകൾ സ്ത്രീ സംവരണമായതാണ് ഇരു മുന്നണികളിലെയും പ്രമുഖർക്ക് വിനയായത്.
മുനിസിപ്പൽ ചെയർമാൻ പി.പി. എൽദോസ്, പ്രതിപക്ഷ നേതാവ് ആർ. രാഗേഷ്, സി.പി.എം ഏരിയ കമ്മിറ്റി അംഗം കൂടിയായ കെ.ജി. അനിൽകുമാർ, യൂത്ത് കോൺഗ്രസ് നേതാവ് അമൽ ബാബു, കെ.കെ. സുബൈർ തുടങ്ങിയവരുടെ ഡിവിഷനുകൾ സംവരണമായി. 24 മുതൽ 30 വരെയുളള ഡിവിഷനുകൾ വനിത സംവരണമായതോടെ ഇവരിൽ പലർക്കും ഡിവിഷൻ മാറി മത്സരിക്കാനും കഴിയാത്ത സ്ഥിതിയാണ്.
വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻമാരായ അജി മുണ്ടാട്ട്, ജോസ് കുര്യാക്കോസ്, എന്നിവരുടെ വാർഡുകളും വനിതാ സംവരണമായി. എന്നാൽ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷനും മുസ്ലിം ലീഗ് അംഗവുമായ പി.എം. അബ്ദുൾ സലാമിന് സ്വന്തം ഡിവിഷൻ സംവരണം ആയെങ്കിലും പ്രതിസന്ധിയില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ലീഗ് മത്സരിച്ച സമീപത്തെ രണ്ട് വാർഡുകളും ജനറലാണ്. ഇവയിൽ ഏതെങ്കിലും ഒന്നിൽ മത്സരിക്കാൻ തടസ്സമില്ല. മൂവാറ്റുപുഴ നഗരസഭയിൽ രണ്ട് ഡിവിഷൻ കൂടിയതോടെ ആകെ ഡിവിഷനുകൾ 30 ആയി.
ഇതിൽ 16 ഉം സംവരണമാണ്. ശേഷിക്കുന്ന 14ൽ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ കണക്ക് പ്രകാരം യു.ഡി.എഫിൽ കോൺഗ്രസ് ഏഴ്, മുസ്ലിം ലീഗ് നാല്, കേരള കോൺഗ്രസ് മൂന്ന് എന്നിങ്ങനെയാണ് പുതിയ ജനറൽ ഡിവിഷനുകളിൽ മത്സരിച്ചത്. ഇടത് മുന്നണിയിൽ സി.പി.എം 10, സി.പി.ഐ നാല് എന്നിങ്ങനെയാണ് മത്സരിച്ചത്.
പുതുതായി രൂപം കൊണ്ട രണ്ട് വാർഡുകളും വനിത സംവരണമാണ്. നഗരസഭ പരിധിയിലെ എട്ടാം വാർഡായ മാർക്കറ്റ് പട്ടികജാതി സ്ത്രീ സംവരണവും 23ാം വാർഡായ ഹൗസിങ് ബോർഡ് പട്ടികജാതി സംവരണവുമാണ്. മൂന്നാം വാർഡ് തൃക്ക, ഏഴാം വാർഡ് ഇലാഹിയ സ്കൂൾ ,13 ാം വാർഡ് മണിയൻകുളം, 14ാം വാർഡ് രണ്ടാർകര, 17ാം വാർഡ് പണ്ടരിമല, 18ാം വാർഡ് പേട്ട, 19 ാം വാർഡ് താലൂക്ക് ഹോസ്പിറ്റൽ, 24ാം വാർഡ് എസ്.എൻ.ഡി.പി സ്കൂൾ, 25ാം വാർഡ് മൂവാറ്റുപുഴ ക്ലബ്ബ്, 26ാം വാർഡ് സംഗമം, 27ാം വാർഡ് മുൻസിപ്പൽ ഇൻഡസ്ട്രിയൽ പാർക്ക്, 28 ാം വാർഡ് ജെ.ബി സ്കൂൾ, 29ാം വാർഡ് മിനി സിവിൽ സ്റ്റേഷൻ, 30ാം വാർഡ് വാഴപ്പിള്ളി വെസ്റ്റ് എന്നിവ സ്ത്രീ സംവരണ വാർഡുകളായും തെരഞ്ഞെടുക്കപ്പെട്ടു.
കിഴക്കേക്കര, കാവുംകര മേഖലകളിലാണ് പുതിയതായി വന്ന രണ്ട് വാർഡുകൾ. വനിതാ സംവരണ ഡിവിഷനുകൾക്ക് പുറമെ രണ്ട് വാർഡുകൾ പട്ടിക ജാതി സംവരണമായത് ഇവിടെ മത്സരിക്കാൻ കച്ചമുറുക്കിയ പല നേതാക്കൾക്കും പാരയായി.
ബ്ലോക്ക് പഞ്ചായത്ത് നറുക്കെടുപ്പ് ശനിയാഴ്ച
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി തൃപ്പൂണിത്തുറ, മൂവാറ്റുപുഴ, കോതമംഗലം, പെരുമ്പാവൂർ, ആലുവ, കളമശ്ശേരി, നോർത്ത് പറവൂർ, അങ്കമാലി, ഏലൂർ, തൃക്കാക്കര , മരട് , പിറവം, കൂത്താട്ടുകുളം നഗരസഭകളിലെയും മൂവാറ്റുപുഴ, പാറക്കടവ്, ഇടപ്പള്ളി ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകളിലെയും സംവരണ വാർഡുകളിലെ നറുക്കെടുപ്പ് നടന്നു.
ബ്ലോക്ക് പഞ്ചായത്തിലെ സംവരണ വാർഡുകൾ നിർണയിക്കുന്നതിനുള്ള നറുക്കെടുപ്പ് ശനിയാഴ്ച രാവിലെ 10 മുതൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. കൊച്ചി കോർപ്പറേഷൻ വാർഡുകളുടെ നറുക്കെടുപ്പ് ശനിയാഴ്ച കൊച്ചി കോർപ്പറേഷൻ ടൗൺഹാളിൽ നടക്കും. ജില്ല പഞ്ചായത്ത് സംവരണ വാർഡ് നറുക്കെടുപ്പ് ഒക്ടോബർ 21ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.
സംവരണ വാർഡുകൾ
നഗരസഭകൾ
പിറവം
പട്ടികജാതി വനിത- 18,
പട്ടികജാതി- 16,
വനിത- 1,5,6,7,10,11,12, 14, 15, 19, 22, 24, 25
കൂത്താട്ടുകുളം
പട്ടികജാതി വനിത- 19,
പട്ടികജാതി- 26,
വനിത- 2,5,6,7,9, 11,12,13,14,20,21,23
മൂവാറ്റുപുഴ
പട്ടികജാതി വനിത- 8,
പട്ടികജാതി- 23,
വനിത- 3,7,13,14,17, 18, 19, 24, 25, 26, 27, 28, 29, 30
കോതമംഗലം
പട്ടികജാതി വനിത- 10,
പട്ടികജാതി- 31,
വനിത- 2,3,4,5,6,8,11,13, 19, 20, 22, 23, 24, 25, 27, 33
പഞ്ചായത്തുകൾ
വാളകം
പട്ടികജാതി- 1,
വനിത-3,5,6,7,8,10,11,14
പായിപ്ര
പട്ടികജാതി- 22,
വനിത-2,3,5,6,8,9,14,15,16,18, 21, 24
മാറാടി
പട്ടികജാതി-
12, വനിത-1,2,3,8,9,13,14
ആവോലി
പട്ടികജാതി- 6,
വനിത-2,3,4,7,12,13,14,15
മഞ്ഞള്ളൂർ
പട്ടികജാതി- 4,
വനിത-1,2,3,7,10,11,14
കല്ലൂർക്കാട്
പട്ടികജാതി- 1,
വനിത-2,3,5,6,7,10,14
ആയവന
പട്ടികജാതി- 16,
വനിത-1,4,6,10,12,13,14,15
ആരക്കുഴ
പട്ടികജാതി സംവരണ
വാർഡ് - 6,
വനിതാ സംവരണ വാർഡുകൾ -1,2,3,5,8,12, 14
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

